ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോളറോ സന്ദേശ് ജിങ്കന്‍; ഇനി എടികെ മോഹന്‍ ബഗാനില്‍

കൊല്‍ക്കത്ത: കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഴിവാക്കിയ സന്ദേശ് ജിങ്കന്‍ ഇനി എടികെ മോഹന്‍ ബഗാനില്‍ കളിക്കും. അഞ്ച് വര്‍ഷത്തെ കരാറിലാണ് ഇരുപ്പത്തിയേഴുകാരനായ സന്ദേശ് ജിങ്കന്‍ ഒപ്പുവച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോളറായാണ് ജിങ്കാന്‍ മോഹന്‍ ബഗാനിലെത്തിയതെന്നാണ് സൂചന. എന്നാല്‍ കരാര്‍ തുക എത്രയാണെന്ന് മോഹന്‍ ബഗാന്‍ വെളിപ്പെടുത്തിയിട്ടില്ല.

നേരത്തെ പോര്‍ച്ചുഗല്‍ ക്ലബ്ലുമായി ജിങ്കന്‍ കരാറിലെത്തിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് സാധ്യമായിരുന്നില്ല.

2014 മുതല്‍ 2020 വരെയുള്ള കാലത്ത് നടന്ന 78 മത്സരങ്ങളില്‍ ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞു. പരിക്കിനെ തുടര്‍ന്ന് ജിങ്കന് കഴിഞ്ഞ സീസണ്‍ നഷ്ടപ്പെട്ടിരുന്നു.

DONT MISS
Top