മികച്ച പ്രകടനവുമായി മലപ്പുറം; എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയില്‍ 60 ശതമാനം വിജയം

പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് വേണ്ടിയുള്ള പരീക്ഷകളില്‍ മലപ്പുറം ജില്ലയ്ക്ക് മിന്നും ജയം. കേരള എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ എഴുതിയവരില്‍ 60 ശതമാനം പേരും വിജയിച്ചു. പരീക്ഷ എഴുതിയ 9,742 പേരില്‍ 5,812 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. റാങ്ക് പട്ടികയിലെ ആദ്യ പത്തില്‍ മൂന്ന് പേര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. നെടിയിരുപ്പ് സ്വദേശി പി നിയാസ് മോന്‍ ഒന്നാം റാങ്കും മുസല്യാരങ്ങാടി സ്വദേശി എന്‍ തസ്ലീം ബാസില്‍ ഏഴാം റാങ്കും വാലില്ലാപ്പുഴയില്‍ നിന്നുള്ള യു മുഹമ്മദ് നിഹാദ് ഒമ്പതാം റാങ്കും നേടി.

എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയില്‍ ആദ്യ 1,000 റാങ്കിനുള്ളില്‍ ജില്ലയില്‍ നിന്ന് 108 പേരുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ നൂറില്‍ 18 പേര്‍ മലപ്പുറംകാരാണ്. 100 റാങ്ക് ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇടം നേടിയ ജില്ലകളില്‍ മൂന്നാം സ്ഥാനവുമുണ്ട്. 21 റാങ്ക് ജേതാക്കളുള്ള തിരുവനന്തപുരവും 19 പേരുള്ള കോട്ടയവുമാണ് മലപ്പുറത്തിന് മുന്നിലുള്ളത്.

Also Read: മന്ത്രി ജലീല്‍ എകെജി സെന്ററില്‍; കോടിയേരിയുമായി കൂടിക്കാഴ്ച്ച

DONT MISS
Top