മന്ത്രി ജലീല്‍ എകെജി സെന്ററില്‍; കോടിയേരിയുമായി കൂടിക്കാഴ്ച്ച

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ എകെജി സെന്ററിലെത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായി മന്ത്രി നടത്തുന്ന കൂടിക്കാഴ്ച്ച തുടരുകയാണ്. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളായ ഇഡിയും എന്‍ഐഎയും ചോദ്യം ചെയ്തത് വിവാദമായതിന് ശേഷമാണ് കൂടിക്കാഴ്ച്ച.

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ ആഴ്ച്ചകളോളം നീണ്ട സമരം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ചോദ്യം ചെയ്യല്‍ വിവരം മറച്ചുവെച്ച് ഏജന്‍സികളുടെ മുന്നില്‍ ഹാജരായതും മൊഴിയെടുക്കലിന് ശേഷം മന്ത്രി നടത്തിയ പ്രതികരണങ്ങളും വിവാദങ്ങള്‍ക്ക് വഴിവെച്ചു. എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങള്‍ക്കിടെ ജലീലില്‍ നിന്നും പരസ്പര വിരുദ്ധമായ പ്രസ്താവനകളുണ്ടായി. സിപിഐഎം നേതാക്കളുടെ ന്യായീകരണ വാദങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു മന്ത്രിയുടെ പല പ്രതികരണങ്ങളും.

Also Read: ‘സിബിഐ ഇടപെടല്‍ അസാധാരണം, രാഷ്ട്രീയപ്രേരിതം’; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ തെളിവെന്ന് സിപിഐഎം

DONT MISS
Top