ഈ വര്‍ഷത്തെ പാറ്റാ ഗ്രാന്റ് പുരസ്‌കാരം നേടി കേരള ടൂറിസം വകുപ്പ്

കേരള ടൂറിസത്തിന് ഈ വര്‍ഷത്തെ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റാ) ഗ്രാന്‍ഡ് പുരസ്‌കാരം. കേരള ടൂറിസത്തിന്റെ ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചാരണപരിപാടിക്കാണ് പുരസ്‌കാരം. ബീജിങ്ങില്‍ നടന്ന തത്സമയ വെര്‍ച്വല്‍ അവാര്‍ഡ്ദാന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. പാറ്റാ നല്‍കുന്ന മൂന്ന് ഗ്രാന്‍ഡ് അവാര്‍ഡുകളിലൊന്നാണ് കേരള ടൂറിസം സ്വന്തമാക്കിയത്. കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുന്ന കേരളത്തിന്റെ സുവര്‍ണ്ണ നേട്ടമാണിത്.

ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചാരണ പരിപാടി മികവുറ്റതാണെന്ന്  തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ദുരന്തങ്ങള്‍ക്ക് നടുവില്‍നിന്ന് കരകയറാന്‍ കേരള ടൂറിസത്തിന് ഈ പുരസ്‌കാരം പ്രചോദനമാകുന്നതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിയെ കൂടാതെ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി ബാലകിരണ്‍, പാറ്റാ സിഇഒ ഡോ മാരിയോ ഹാര്‍ഡി, മക്കാവോ ഗവണ്‍മെന്റ് ടൂറിസം ഓഫിസ് ഡയറക്ടര്‍ മറിയ ഹെലേന ദേ സെന്ന ഫെര്‍ണാണ്ടസ് എന്നിവരാണ് വെര്‍ച്ച്വല്‍ പുരസ്‌കാരദാനചടങ്ങില്‍ പങ്കെടുത്തത്.

Also Read: കോളെജുകള്‍ വീണ്ടും തുറക്കുന്നു: ഒന്നാം വര്‍ഷ ക്ലാസുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി യുജിസി

DONT MISS
Top