എസ്പിബിയുടെ നില അതീവ ഗുരുതരം

ചെന്നൈ: എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം എന്ന് മെഡിക്കല്‍ ബുളളറ്റിന്‍. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് നടത്തിയ കൊവിഡ് പരിശോധനയില്‍ പോസീറ്റീവായിരുന്നു ഫലം. വീട്ടില്‍നിന്ന് ചികിത്സ നടത്താമെന്ന് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനിലയില്‍ നേരിയ വ്യത്യാസം ഉണ്ടാവുകയും ആശുപത്രിയില്‍ അദ്ദേഹത്തിന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് സ്ഥിതി വഷളാവുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.

ഇടിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായത് ആശങ്കയിലാഴ്ത്തിയിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന വാര്‍ത്ത പുറത്തു വന്നു. കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതിരുന്നതിനെത്തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററില്‍ തന്നെയാണെന്ന് അന്ന് മകന്‍ എസ്പി ചരണ്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

അച്ഛന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരുകയാണെന്നും ഈ മാസം 22-ാം തിയതി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചരണ്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് എസ്പിബിയുടെ ആരോഗ്യ നിലയില്‍ സാരമായ മാറ്റമുണ്ടാവുന്നത്.

Also Read: ജലീല്‍ ഒളിച്ചുപോകേണ്ടിയിരുന്നില്ലെന്ന് കാനം; വിവേകമുള്ള നടപടിയെന്ന് മുഖ്യമന്ത്രി

DONT MISS
Top