ഡീന്‍ ജോണ്‍സ് അന്തരിച്ചു; ഓസ്‌ട്രേലിയന്‍ മുന്‍ താരത്തിന് ആദരമര്‍പ്പിച്ച് ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയന്‍ മുന്‍ക്രിക്കറ്ററും എപിഎല്‍ കമന്റേറ്ററി അവതാരകനുമായിരുന്ന ഡീന്‍ ജോണ്‍സ് അന്തരിച്ചു. സ്‌ട്രോക്കിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച മുബൈയില്‍ വെച്ചായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ക്രിക്കറ്റ് കമന്റേറ്ററികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡീന്‍ ജോണ്‍സ്. ഐപിഎല്‍ കമന്ററിയുടെ ഭാഗമായാണ് അദ്ദേഹം മുബൈയില്‍ എത്തിയിരുന്നത്. 52 ടെസ്റ്റ് മാച്ചുകളും 164 ഏകദിന മത്സരങ്ങളുമാണ് 1984- 1992 കലയളവിലായി അദ്ദേഹം കളിച്ചിട്ടുള്ളത്. ടെസ്റ്റ് മല്‍സരങ്ങളില്‍ 46.55 ശരാശരിയോടെ 3631 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 11 സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറില്‍ ഉള്‍പ്പെടുന്നു.

Also Read: വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ മുന്നിലിട്ട് എന്‍ഐഎ; സ്വപ്‌നയേയും ശിവശങ്കറിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യല്‍ തുടരുന്നു

DONT MISS
Top