‘അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല’; ഖജനാവ് കൊള്ളടിച്ചവരേക്കൊണ്ട് കണക്കുപറയിക്കുമെന്ന് മുഖ്യമന്ത്രി

പാലാരിവട്ടം പാലത്തിന്റെ അഴിമതി അനുഭവം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഗ്നമായ അഴിമതിയാണ് പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അഴിമതികളില്‍ ഒന്നുമാത്രമാണത്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും. ഖജനാവ് കൊള്ളയടിച്ചവരേക്കൊണ്ട് കണക്കുപറയിക്കുക എന്നത് നാടിന്റെ തന്നെ ഉത്തരവാദിത്തമാണ്. പാലാരിവട്ടം പാലം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഓര്‍മ്മപ്പെടുത്തലാണെങ്കില്‍ ഈ സര്‍ക്കാര്‍ ഓരോ പ്രവര്‍ത്തിയും ഗുണമേന്‍മയോടേയും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചും അഴിമതി രഹിതമായാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Also Read: കൊവിഡ് 19: ഇന്ന് 5376 പേര്‍ക്ക് രോഗബാധ; 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 20 മരണം; ആശങ്കയുളവാക്കുന്നതെന്ന് മുഖ്യമന്ത്രി

DONT MISS
Top