‘സര്‍ക്കാരിനെതിരെ ആവര്‍ത്തനവിരസമായ നുണക്കഥകള്‍’; മുഖ്യമന്ത്രി ചങ്കുറപ്പോടെ നേരിടുന്നെന്ന് ഗീവര്‍ഗീസ് കൂറിലോസ്

മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുപക്ഷ സര്‍ക്കാരിനേയും പ്രശംസിച്ച് യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പിണറായി സര്‍ക്കാരിനെതിരെ കുറച്ചു നാളുകളായി അപവാദ പ്രചരണ പരമ്പരകള്‍ നടക്കുകയാണെന്ന് നിരണം ഭദ്രാസനാധിപന്‍ പറഞ്ഞു. ജനകീയ സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താനും അട്ടിമറിക്കാനുമുള്ള കോര്‍പ്പറേറ്റ് ശക്തികളുടെ സംഘടിത ശ്രമമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ പൊതു സ്വീകാര്യതയും തുടര്‍ ഭരണസാധ്യതയും മനസ്സിലാക്കി വിറളി പിടിച്ചവര്‍ രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ പഴയതും പുതിയതുമായ ഓരോ ആരോപണങ്ങള്‍ നാടകീയമായി അവതരിപ്പിക്കുക; അത് ചര്‍ച്ചയാക്കുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ വിരുദ്ധര്‍ സ്വീകരിക്കുന്നത്. ഒന്നിനും കാര്യമായ തെളിവുകള്‍ നിരത്തുന്നില്ല. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ പോലും ചോദ്യം ചെയ്യലുകള്‍ക്ക് അപ്പുറത്തേക്ക് സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും പ്രതിയാക്കപ്പെട്ടിട്ടില്ലെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

“വേട്ടയാടപ്പെടുന്ന മുഖ്യമന്ത്രിയും മന്ത്രിയും എത്ര ആത്മവിശ്വാസത്തോടും ചങ്കുറപ്പോടും കൂടിയാണ് മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കുന്നത്. മടിയില്‍ കനമുള്ള ആര്‍ക്കും ഇത് സാധിക്കില്ല എന്ന് മനശാസ്ത്രത്തിന്റെ ബാല പാഠങ്ങള്‍ അറിയാവുന്നവര്‍ക്ക് മനസ്സിലാവും.”

ഗീവര്‍ഗീസ് കൂറിലോസ്

Also Read: ‘പൊലീസ് എന്റെ ജനനേന്ദ്രിയത്തില്‍ പിടിച്ചു, പള്ളയ്ക്ക് കുത്തി’; ജീപ്പിന്റെ ചില്ല് തകര്‍ത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് സോണി
കൂറിലോസിന്റെ പ്രതികരണം

സര്‍ക്കാരിനെതിരെ അപവാദ കഥകളുടെ മെഗാ സീരിയല്‍
പിണറായി സര്‍ക്കാരിനെതിരെ കുറച്ചു നാളുകളായി നടക്കുന്ന അപവാദ പ്രചരണ പരമ്പരകള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന ഒരു കാര്യമാണ് ഒരു ഇടതുപക്ഷ / ജനകീയ സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താനും അട്ടിമറിക്കാനുമുള്ള കോര്‍പ്പറേറ്റ് ശക്തികളുടെ സംഘടിത ശ്രമമാണ് നടക്കുന്നത് എന്നത്. സര്‍ക്കാരിന്റ പൊതു സ്വീകാര്യതയും തുടര്‍ ഭരണസാധ്യതയും മനസ്സിലാക്കി വിറളി പിടിച്ചവര്‍ രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ പഴയതും പുതിയതുമായ ഓരോ ആരോപണങ്ങള്‍ നാടകീയമായി അവതരിപ്പിക്കുക; അത് ചര്‍ച്ചയാക്കുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ വിരുദ്ധര്‍ സ്വീകരിക്കുന്നത്. ഒന്നിനും കാര്യമായ തെളിവുകള്‍ നിരത്തുന്നുമില്ല: കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ പോലും ചോദ്യം ചെയ്യലുകള്‍ക്ക് അപ്പുറത്തേക്ക് സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും പ്രതിയാക്കപ്പെട്ടിട്ടില്ല. എന്നിട്ടും നുണപ്രചരണങ്ങള്‍ക്കും അപവാദ പ്രചരണങ്ങള്‍ക്കും ക്ഷാമമില്ല. വേട്ടയാടപ്പെടുന്ന മുഖ്യമന്ത്രിയും മന്ത്രിയും എത്ര ആത്മവിശ്വാസത്തോടും ചങ്കുറപ്പോടും കൂടിയാണ് മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കുന്നത്. മടിയില്‍ കനമുള്ള ആര്‍ക്കും ഇത് സാധിക്കില്ല എന്ന് മനശാസ്ത്രത്തിന്റെ ബാല പാഠങ്ങള്‍ അറിയാവുന്നവര്‍ക്ക് മനസ്സിലാവും. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളുടെ റിസല്‍റ്റ് വരാന്‍ കാത്തിരിക്കാനുള്ള ക്ഷമ എങ്കിലും പ്രതിപക്ഷം കാണിക്കേണ്ടതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിരവധിയായ നേട്ടങ്ങള്‍ തമസ്‌കരിക്കാന്‍ ഇത്തരം പാഴ് ശ്രമങ്ങള്‍ വഴി കഴിയും എന്ന ചിന്ത അസ്ഥാനത്താണ്. ആവര്‍ത്തന വിരസത തോന്നുന്ന നുണ കഥകളുടെ ഈ മെഗാ പരമ്പര ചില ചാനലുകളിലെ വലിച്ചു നീട്ടിയ മെഗാസീരിയലുകള്‍ക്ക് സമാനമാണ്: അസ്വാദന നിലവാരം കുറഞ്ഞ കുറെപ്പേര്‍ക്ക് താല്പര്യം തോന്നാം; പക്ഷേ കേരളത്തിലെ പ്രബുദ്ധരായ മഹാ ഭൂരിപക്ഷം ആ ഗണത്തില്‍ വരില്ലല്ലോ. തെറ്റുകള്‍ ചൂണ്ടി കാട്ടണം: അത് പക്ഷേ യാഥാര്‍ത്ഥ്യങ്ങളുടെ പിന്‍ബലത്തിലാവണം, ഊഹങ്ങളുടെയും നിര്‍മ്മിത കഥകളുടെയും അകമ്പടിയോടെ ആകരുത്. നിലവിലെ സാഹചര്യത്തില്‍ ഈ ആരോപണ പരമ്പരകളെയും അത് ഉല്‍പാദിപ്പിക്കുന്ന ചില ചര്‍ച്ചകളെയും അതില്‍ ഊന്നിയ നിരുത്തരവാദപരമായ (കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ) സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളെയും വിശേഷിപ്പിക്കാന്‍ ഷേക്‌സ്പിയറിന്റെ ഒരു പ്രയോഗം കടമെടുക്കുന്നു: മച്ച് അഡോ എബൗട്ട് നതിങ്.

Also Read: മാവോയിസ്റ്റുകള്‍ ലഷ്‌കറുമായി കൈകോര്‍ക്കുന്നെന്ന് കോടിയേരി; സാമ്രാജ്യത്വ ബന്ധമുണ്ടെന്ന് എസ് ആര്‍ പി

DONT MISS
Top