‘ഇബ്രാഹിം കുഞ്ഞിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും’; സത്യം ഉടന്‍ പുറത്തുവരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

പാലാരിവട്ടം പാലം അഴിമതിയില്‍ നേതൃത്വപരമായ പങ്ക് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനുണ്ടായിരുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അഴിമതിക്കുളള പഴുതുകള്‍ ഇബ്രാഹിം കുഞ്ഞ് തന്നെ സൃഷ്ടിച്ചുവെന്ന് വിജയരാഘവന്‍ പറഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അഴിമതിക്ക് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അഴിമതിക്ക് പിന്നിലെ സത്യം ജനങ്ങള്‍ക്ക് മുന്നില്‍ ഉടനെ അനാവരണം ചെയ്യുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പ്രതികരിച്ചു.

അഴിമതിക്ക് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യണോ എന്ന് അന്വേഷണ സംഘം തീരുമാനിക്കും.

എ വിജയരാഘവന്‍

Also Read: ‘കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 116 പിന്‍വാതില്‍ നിയമനശ്രമം’; എല്ലാറ്റിനും പിന്നില്‍ ജലീലെന്ന് പികെ ഫിറോസ്

ജനങ്ങളുടെ മുന്നില്‍ അഴിമതിയുടെ സ്മാരകമാണ് പാലാരിവട്ടം പാലം. പാലം പൊളിച്ച് പണിയുന്നതില്‍ കാലതാമസം ഉണ്ടായി. ഹൈക്കോടതിയുടെ വിധിയാണ് നിര്‍ഭാഗ്യകരമായത്. പാലാരിവട്ടം പാലം പുതുക്കിപ്പണിയാനുള്ള സുപ്രീം കോടതിവിധി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിന്റെ വിജയമാണ്. പാലം ഗതാഗത യോഗ്യമല്ലെന്ന് തിരിച്ചറിഞ്ഞയുടന്‍ രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തത്. എത്രയും വേഗം പാലം പൊളിച്ച് പുതുക്കിപ്പണിയുക, അതിന് വേണ്ടി കേരളത്തില്‍ ലഭ്യമായ വിദഗ്ധ സഹായങ്ങളെ ഉപയോഗപ്പെടുത്തുക. ഇ ശ്രീധരന്റെ സഹായം ഉപയോഗപ്പെടുത്തുന്നത് ഉള്‍പ്പെടെ ആവശ്യമായ, ശരിയായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. പാലം പൊളിക്കുന്നതില്‍ ഇ ശ്രീധരന്റെ സേവനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും വിജയരാഘവന്‍ പറഞ്ഞു.

നിയമസഭയിലെ കൈയാങ്കളി നടത്തിയതിന് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള കേസിനേക്കുറിച്ചും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു. കേസ് തുടരണമെന്ന വിധി കോടതിയുടെ നിയമപരമായ നടപടി മാത്രമാണ്. അപ്പീല്‍ പോകണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ‘മകനെ തള്ളിപ്പറഞ്ഞ സിഎച്ചിനെ മാതൃകയാക്കണം’; പി ജയരാജന് പിന്നാലെ എംവി ജയരാജനും

DONT MISS
Top