ഡെങ്കിപനി കൊവിഡ് 19നെതിരെ പ്രതിരോധശേഷി നൽകുമെന്ന് പഠനം

കൊവിഡ് 19 പടർന്നുപിടിച്ചതിനെ തുടർന്ന് ബ്രസീലിൽ നടത്തിയ പഠനത്തിൽ , കൊവിഡ് 19നും, ഡെങ്കിപ്പനി പരത്തുന്ന വൈറസുകൾക്കും ഒരു പൊതുസ്വഭാവം ഉണ്ടെന്ന് സൂച്ചനകൾ. ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളവരിൽ ഒരു പരിധിവരെ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധശേഷി രൂപപ്പെടുന്നുണ്ട് എന്നാണ് ഇനിയും പ്രസിദ്ധീകരിക്കാത്ത പഠനം സൂചിപ്പിക്കുന്നത്.

ലോകത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊറോണ കേസുകളും, 2019 ലും 2020 ലും പടർന്നുപിടിച്ച ഡെങ്കി പനിയെയും താരതമ്യം ചെയ്ത് ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ മിഗുവൽ നിക്കോൾലിസ്, അന്താരാഷ്ട്ര  മാധ്യമമായ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പഠനത്തെ പറ്റി പരാമർശിക്കുന്നത്.

കൊറോണ അണുബാധയുടെ വ്യാപനവും തീവ്രതയും കുറവ് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ ഈ വർഷമോ കഴിഞ്ഞ വർഷാന്ത്യത്തിലോ ഡെങ്കിപ്പനി പടർന്ന് പിടിച്ചതാണ് എന്ന് നിക്കോൾലിസ് കണ്ടെത്തി. കൊവിഡ് 19 ബ്രസീലിൽ എങ്ങനെയാണ് വ്യാപിച്ചത് എന്നതിനെ കേന്ദ്രീകരിച്ചുള്ള പഠനത്തിനിടയിലാണ് തന്റെ ടീം ഈ താരതമ്യ പഠനത്തിനായുള്ള വസ്തുതകൾ കണ്ടെത്തിയത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു.

Also Read: കൊവിഡ് രോഗമുക്തിനേടിയ ശേഷം പ്ലാസ്മ ദാനം ചെയ്യുമെന്ന് നടന്‍ അര്‍ജുന്‍ കപൂര്‍

അനിയന്ത്രിതമായി തുടരുന്ന കൊറോണ വ്യാപനത്തെ പിടിച്ചു കെട്ടാനുള്ള വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളെ ഉയർത്തുന്നുതാണ് ഈ പഠനം. ‘ഈ നിഗമനം ശരിയെന്നു തെളിഞ്ഞാൽ ഡെങ്കിപനിയെ നേരിടാനായി ഉപയോഗിക്കുന്ന ഏറ്റവും മികച്ച പ്രതിരോധ വാക്‌സിന് കൊറോണ വൈറസിനെയും പ്രതിരോധിക്കാനാകും എന്ന് തീരുമാനിക്കാൻ ആകും’, നിക്കോൾലിസ് കൂട്ടിച്ചേർത്തു.

തികച്ചും വ്യത്യസ്തമായ വർഗ്ഗീകരണങ്ങളിൽ പെടുന്ന ഈ രണ്ട് വൈറസുകൾക്കും തമ്മിൽ പ്രതിരോധപരമായി സമാനതയുണ്ടെന്ന് കണ്ടെത്തിയ ഈ ശ്രദ്ധേയ പഠനം തെളിയിക്കപ്പെടേണ്ടതാണ് അത്യാവശ്യമാണ് എന്നും അഭിമുഖത്തിൽ സൂചിപ്പിക്കുന്നു.

Also Read: വിചാരണ നേരിടേണ്ട മന്ത്രിമാര്‍ രാജിവെക്കണം, ഇടത് മുന്നണി മാപ്പ് പറയണം; നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ വിഡി സതീശന്‍

DONT MISS
Top