ആ യുദ്ധക്കപ്പലുകളിലേക്ക് ചരിത്രമെഴുതി രണ്ട് വനിതാ ലെഫ്റ്റനന്റുമാര്‍; ഈ നിയമനം നേവിയില്‍ ഇതാദ്യം

നേവിയുടെ മുൻനിര യുദ്ധക്കപ്പലുകളിൽ നിയമിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ ഓഫീസർമാർ ആയി സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും, സബ് ലെഫ്റ്റനന്റ് റിതി സിംഗും. കപ്പൽ ക്രൂവിന്റെ ഭാഗമായി ഇന്ത്യൻ നേവിയുടെ മുൻനിര യുദ്ധക്കപ്പലിലേക്ക് ആണ് ഇരുവരും നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ നാവികസേന നിരവധി വനിതാ ഓഫീസർമാരെ വിവിധ വകുപ്പുകളിൽ നിയമിക്കുന്നുണ്ടെങ്കിലും, ദീർഘനേരം കഴിയേണ്ടി വരുന്നതിനാലും, യുദ്ധക്കപ്പലുകളിലെ സ്വകാര്യത ഇല്ലായ്മയും, പ്രത്യേകമായ ശുചിമുറിയുടെ അഭാവവും ഉൾപ്പെടെ നിരവധി കാരണങ്ങളാൽ സ്ത്രീകൾ ഇതുവരെയും യുദ്ധക്കപ്പലിൽ നിയമിക്കപ്പെട്ടിട്ടില്ല.

സോണാർ കൺസോളുകൾ, ഇന്റലിജൻസ്, നിരീക്ഷണ, റീകൊണെസൻസ് (ഐ‌എസ്‌ആർ) പേലോഡുകളും ഉൾപ്പെടെ നിരവധി സെൻസറുകൾ ഉള്ള വിവിധോദ്ദേശ നേവി ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കാൻ ആണ് രണ്ട് യുവ ഓഫീസർമാരും പരിശീലനം നേടുന്നത്. പരിശീലനത്തിന് ഒടുവിൽ സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും റിതി സിങ്ങും നാവികസേനയുടെ പുതിയ എം‌എച്ച് -60 ആർ ഹെലികോപ്റ്ററുകൾ പറത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Also Read: ‘ഒന്നരക്കോടി രൂപ തിരിച്ചു നല്‍കും; രണ്ടാമൂഴം ഉടന്‍ സിനിമയാക്കുമെന്ന് എംടി വാസുദേവന്‍ നായര്‍

ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. മിസൈലുകളും ടോർപ്പിഡോകളും വഹിക്കാൻ കഴിവുള്ള കപ്പലുകളെയും അന്തർവാഹിനികളെയും ഈ വിവിധോദ്ദേശ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് കണ്ട് പിടിക്കാൻ കഴിയും. 2018 ലാണ് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ 2.6 ബില്യൺ ഡോളർ ഇടപാടിലൂടെ ലോക്ക് ഹീഡ് -മാർട്ടിൻ ഹെലികോപ്ടറുകൾ സ്വന്തമാക്കിയത്.

റാഫേൽ യുദ്ധവിമാനം പറത്തുവാനായി ഇന്ത്യൻ വ്യോമസേന ആദ്യമായ് ഒരു വനിതയെ നിയമിക്കുന്നു എന്ന വാർത്തയും ഇതിനോടൊപ്പം തന്നെ പുറത്തു വന്നിരിക്കുകയാണ് . തീർച്ചയായും ഇന്ത്യൻ നാവികസേനയിലെ ലിംഗസമത്വം പുനർനിർവചിക്കുന്ന ഒരു നീക്കമായ് ഈ വാർത്തകളെ കാണാനാകും.

Also Read: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; അറബിക് കോളേജ് അധ്യാപകനെതിരെ കേസ്

DONT MISS
Top