പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; അറബിക് കോളേജ് അധ്യാപകനെതിരെ കേസ്

മലപ്പുറം കല്‍പകഞ്ചേരിയില്‍ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയിൽ പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തു. ഒളിവിൽ പോയ അധ്യാപകനെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

മലപ്പുറം കൽപ്പകഞ്ചേരിക്കടുത്തുള്ള അറബിക് കോളേജ് അധ്യാപകനായ സലാഹുദ്ദീൻ ബുഖാരി തങ്ങളാണ് ഇതേ കോളെജിലെ തന്നെ പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം.

ഇയാൾ ആദ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്താണ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പ്രലോഭനങ്ങൾ നൽകി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും നിക്കാഹ് ചെയ്തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തെന്നുമാണ് വീട്ടുകാരുടെ പരാതി. മറ്റൊരു വിവാഹാലോചനയുമായി വന്നപ്പോൾ പെൺകുട്ടി വിസമ്മതിച്ച സാഹചര്യത്തിലാണ് വീട്ടുകാർ കാര്യമറിയുന്നത്.

Also Read: ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ബഹിഷ്കരിച്ച്‌ സിപിഐ; പിണങ്ങേണ്ട ആവശ്യമില്ലായിരുന്നു എന്ന് കടകംപള്ളി

തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ ഇടപെട്ട് പിന്നീട് പരാതി കൽപ്പകഞ്ചേരി പോലീസിന് കൈമാറി. 164 പ്രകാരം വിദ്യാർഥിനിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

എന്നാല് കേസുമായി ബന്ധുക്കൾ മുന്നോട്ട് വന്നതോടെ പ്രതി സലാഹുദ്ദീൻ തങ്ങൾ ഒളിവിൽ പോവുകയായിരുന്നു. കോളേജിലെ മറ്റു വിദ്യാർത്ഥികളെയും ഇയാൾ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പോലീസ് അന്വേഷിക്കും.

Also Read: വനിതാസുഹൃത്തിന്റെ ഫ്‌ളാറ്റില്‍ പോയതിന് സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍; പൊലീസ് നടപടി തന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യലെന്ന് യുവതി

DONT MISS
Top