‘2016ലെ മഷിക്കുപ്പി 2020ലും ഒട്ടിക്കുന്നു’; സിപിഐഎമ്മിന്റേത് കറപുരണ്ട സമരവിരുദ്ധവാദമെന്ന് ഷാഫി പറമ്പില്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മഷിക്കുപ്പിയുമായി സമരം നടത്തിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍. കറ പുരണ്ട വാദം മാത്രമാണതെന്ന് പാലക്കാട് എംഎല്‍എ പറഞ്ഞു. വിടി ബല്‍റാമിന്റെ സമരത്തിനെതിരേയും ഇതേ വാദം ഉന്നയിക്കുകയാണ്. 2016ല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ കയ്യൊപ്പ് എന്നൊരു ബാനര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വലിച്ചുകെട്ടി സമരം ചെയ്തിരുന്നു. മഷിയില്‍ കൈമുക്കി കയ്യൊപ്പ് ഇടുന്നതായിരുന്നു രീതി. അന്ന് അവിടെ വീണുകിടന്ന മഷിക്കുപ്പിയുടെ ചിത്രമാണ് പ്രചരണത്തിന് വേണ്ടി വീണ്ടും ഉപയോഗിക്കുന്നതെന്നും ഷാഫി ചൂണ്ടിക്കാട്ടി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എംഎല്‍എയുടെ പ്രതികരണം.

ഇപ്പോള്‍ വര്‍ഗീയത പറഞ്ഞിട്ടും പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ അന്നത്തെ അതേ മഷിക്കുപ്പി, അതേ റോഡ്, അതേ ദൃശ്യങ്ങളൊക്കെ ഫോട്ടോഷോപ്പ് ചെയ്ത് ബല്‍റാമിന്റെ സമരവേദിയില്‍ 2020ലും കൊണ്ടുവെയ്ക്കുകയാണ്.

ഷാഫി പറമ്പില്‍

Also Read: അല്‍ഖ്വെയ്ദ ഭീകരവാദിയുടെ വീട്ടില്‍ എന്‍ഐഎ രഹസ്യ അറ കണ്ടെത്തിയെന്ന് പൊലീസ്; സെപ്റ്റിക് ടാങ്ക് ആണെന്ന് ഭാര്യ

ഉത്തരം മുട്ടുമ്പോഴുള്ള കൊഞ്ഞനം കുത്തലാണിത്. പണ്ട് ജനാധിപത്യ അവകാശങ്ങള്‍ക്ക് സമരം നടത്തിയ പോരാളികള്‍. ഇപ്പോള്‍ അതെല്ലാം കെട്ടിപ്പൂട്ടി ഇത്ര വലിയ സമരവിരുദ്ധത് പറയുന്നത് അവര്‍ക്ക് ഗുണം ചെയ്യില്ലെന്നും ഷാഫി പറമ്പില്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Also Read: ഓണം ബമ്പറടിച്ചത് 24കാരന്; അനന്തു കോടിപതി

DONT MISS
Top