റോസാപ്പൂവില്‍ ചുറ്റിപ്പിടിച്ച് നീലക്കുഞ്ഞന്‍ അണലി; പക്ഷേ ചില്ലറക്കാരനല്ല ഇവൻ

ലോകമെമ്പാടും തന്നെ മിക്കവാറും വാർത്തകളിൽ നിറയുന്ന ഒരു ഉരഗവർഗ്ഗമാണ് പാമ്പുകൾ. പൊതുവിൽ ഭീതിയും, അറപ്പും ജനിപ്പിക്കുന്നതും, മരണത്തിലേക്ക് നയിക്കുന്നതും ഒക്കെ ആകാറുണ്ടെങ്കിലും, സൗന്ദര്യം മൂലം വീണ്ടും വീണ്ടും നോക്കി നിന്നു പോകുന്ന ഒരു പാമ്പാണ് സമൂഹ മാധ്യമങ്ങളിലെ ഇന്നത്തെ താരം. നീല നിറത്തിലുള്ള ഒരു കുഞ്ഞൻ അണലിയാണ് ഒരു റോസാപ്പൂവിൽ ചുറ്റിയിരിക്കുന്ന തരത്തിൽ വീഡിയോയിലും , ചിത്രങ്ങളിലും നിറഞ്ഞു നിൽക്കുന്നത്.

നീല പാമ്പുകൾ ലോകത്ത്‌ സർവ്വസാധാരണമായ ഒരു കാഴ്ച്ചയേ അല്ല. അവയെ ആകർഷകമാക്കുന്നത് തന്നെ അതിന്റെ ആ അപൂർവ നിറമാണ്. ആയിരക്കണക്കിന് ആളുകളാണ് വൈറലാകുന്ന വീഡിയോ കണ്ട് അതിന്റെ സൗന്ദര്യത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ചുവന്ന റോസാപ്പൂവിൽ ഇരിക്കുന്ന നീല പാമ്പ് തീർച്ചയായും ശ്രദ്ധേയമായ ഒരു ദൃശ്യം തന്നെയാണ് സൃഷ്ടിക്കുന്നതെന്നതിൽ തർക്കമില്ല.

എന്നാൽ ഈ കുഞ്ഞൻ സുന്ദരൻ പാമ്പ് കാണുന്നത്‌ പോലെ നിഷ്കളങ്കമോ നിരുപദ്രവകരമോ അല്ല . വാസ്തവത്തിൽ ഇതൊരു മാരകമായ വിഷപ്പാമ്പാണ്. ഇതിന്റെ കടിയേറ്റാൽ ആന്തരികമായും ബാഹ്യമായും കടുത്ത രക്തസ്രാവം ഉണ്ടാവുകയും ഉടൻ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ മരണം ഉറപ്പാക്കുകയും ചെയ്യാമെന്നത് ഇതിന്റെ ഭീകരത വെളിവാക്കുന്നു.

Also Read: ‘ഗമന’ത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് നിത്യാ മേനോന്‍

‘കടുത്ത വിഷമുള്ള ഇനമായ ഈ നീല അണലി, ഇന്തോനേഷ്യയിലും കിഴക്കൻ തൈമോറിലും കാണപ്പെടുന്ന വിഷമുള്ള അണലി വർഗ്ഗത്തിന്റെ ഉപജാതി ആണ്. ഇവ പൊതുവെ പച്ചനിറത്തിലാണ് കാണപ്പെടാറുള്ളത്. അത് കൊണ്ട് തന്നെ വളരെ അപൂർവമായ നീല ഇനങ്ങൾ പെട്ടന്ന് ശ്രദ്ധ ആകര്ഷിക്കുന്നവയാണ് “, മോസ്കോ മൃഗശാല വ്യക്തമാക്കി.

“അവിശ്വസനീയമാംവിധം മനോഹരമായ ബ്ലൂ പിറ്റ് വൈപ്പർ,” എന്ന അടിക്കുറിപ്പോടെ ‘ലൈഫ് ഓൺ എർത്ത്’ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പുറത്ത്‌ വിട്ടിരിക്കുന്നത്. 52000 ന് മുകളിലോളം ആളുകൾ ആണ് ഒരു ദിവസം കൊണ്ട് ഈ വീഡിയോ കണ്ടിട്ടുള്ളത്. സമൂഹമാധ്യമ ഉപയോക്താക്കളും പാമ്പിന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നതോടൊപ്പം കൃത്യമായ അകലം പാലിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്.

Also Read: കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം കനക്കുന്നു

DONT MISS
Top