കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം; ഓഫീസ് തീയിട്ടു നശിപ്പിച്ചു

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം. മലപ്പട്ടം മണ്ഡലം കമ്മറ്റി ഓഫീസ് തീയിട്ടു നശിപ്പിച്ചു. മലപ്പട്ടം പറമ്പിലുള്ള ഓഫീസാണ് ഇന്നലെ രാത്രിയോടെ തീയിട്ടത്. ഓഫിസ് ഉപകരണങ്ങളും പുസ്തകങ്ങള്‍ കത്തിനശിച്ചു. ടി.വി ഉള്‍പ്പടെ അടിച്ച് തകര്‍ക്കുകയും ചെയ്തു.

അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ രാജീവ് ഗാന്ധി സ്ഥൂപവും തകര്‍ക്കപ്പെട്ടിരുന്നു.

Also Read: ജലീലിന്റെ രാജിയില്‍ യൂത്ത് കോണ്‍ഗ്രസ്; എന്‍ഐഎ ആസ്ഥാനത്തും പ്രതിഷേധം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് ശേഷം സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമമുണ്ടായിരുന്നു.

DONT MISS
Top