‘മുഖ്യമന്ത്രിക്ക് സമനില തെറ്റി’; ധാര്‍മികതയുടെ കണികയുണ്ടെങ്കില്‍ മന്ത്രിസഭ രാജിവെയ്ക്കണമെന്ന് മുല്ലപ്പള്ളി

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് മുല്ലപ്പള്ളി പറഞ്ഞു. മന്ത്രി പച്ചക്കള്ളം പറഞ്ഞ് തലയില്‍ മുണ്ടിട്ട് കുപ്രസിദ്ധനായ വ്യവസായിയുടെ കാറില്‍ കയറിപ്പോയി. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തപ്പോഴും മുഖ്യമന്ത്രി ജലീലിനെ വെള്ളപൂശാന്‍ ശ്രമിച്ചു. എന്നിട്ട് മുഖ്യമന്ത്രി ക്ഷുഭിതനാകുകയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബവും മന്ത്രി ഇ പി ജയരാജന്റെ കുടുംബവും ആരോപണ വിധേയരായിരിക്കുന്നു. ധാര്‍മ്മികതയുടെ ഒരു കണിക ബാക്കിയുണ്ടെങ്കില്‍ മന്ത്രിസഭ പിരിച്ചുവിടണമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

ഒരു നിമിഷം പോലും ആലോചിക്കാതെ മുഖ്യമന്ത്രി രാജി സമര്‍പ്പിക്കണമെന്ന് കേരളം ആഗ്രഹിക്കുന്നു. അതിന് തയ്യാറാകുക.

മുല്ലപ്പള്ളി രാമചന്ദ്രന്‍

Also Read: ‘ജലീല്‍ സ്വര്‍ണം കടത്തിയതിന്റെ സ്ഥിരീകരണം’; രാജിവെപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍

അധോലോക നായകന്‍മാരും കള്ളക്കടത്ത് ലോബിയുമായാണ് സര്‍ക്കാരിന് ബന്ധം. എന്താണ് ഒളിച്ചുവെയ്ക്കാനുള്ളത്? എന്ത് ധാര്‍മ്മികതയാണുള്ളത്? പറയാനുള്ള ധീരതയാണ് കാണിക്കേണ്ടത്. കേരളീയ പൊതു സമൂഹത്തിന് തല ഉയര്‍ത്തി നില്‍ക്കാന്‍ സാധിക്കുന്നില്ല. മുഖ്യമന്ത്രിക്ക് ഇനി ഒരു നിമിഷം പോലും തുടരാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Also Read: ‘പറഞ്ഞ് മനസിലാക്കാന്‍ അമ്മ പെങ്ങന്‍മാരും ഇല്ലേടെ’; അനശ്വരയെ പിന്തുണച്ച് അനിലും

DONT MISS
Top