ജലീലിന് പിന്തുണ ആവര്‍ത്തിച്ച് സിപിഐഎം ഒന്നാം പ്രതി വി മുരളീധരനെന്ന് എംവി ഗോവിന്ദന്‍

എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന് പിന്തുണയുമായി സിപിഐഎം. ജലീല്‍ രാജി വെക്കേണ്ട കാര്യമില്ല. എന്ത് കാര്യത്തിനാണ് ജലീല്‍ രാജി വെക്കേണ്ടതെന്നും സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍ ചോദിച്ചു.

കേന്ദ്രമന്ത്രി വി മുരളീധരനാണ് ഒന്നാം പ്രതി. അന്വേഷണം ശരിയായ ദിശയില്‍ പോകട്ടെയെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. പുലര്‍ച്ചെ ആറ് മണിയോടെ സ്വകാര്യ കാറിലാണ് മന്ത്രി കൊച്ചി എന്‍ഐഎ ഓഫീസിലേക്കെത്തിയത്. നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥങ്ങള്‍ എത്തിയതിനേക്കുറിച്ചുള്ള വിവരങ്ങളാണ് കേന്ദ്ര ഏജന്‍സി തേടുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രിയുടെ മൊഴിയെടുക്കുന്നത്.

Also Read: ‘എന്‍ഐഎ ഓഫീസില്‍ നിന്നിറങ്ങുന്നത് രാജിവെച്ചാകണം’; ഇനിയും നാണം കെടാന്‍ നില്‍ക്കരുതെന്ന് ചെന്നിത്തല

എന്‍ഐഎ കഴിഞ്ഞദിവസം ഇഡി ഓഫീസില്‍ എത്തി വിവരങ്ങള്‍ തേടിയിരുന്നു. മന്ത്രി കെ ടി ജലീല്‍ അടക്കം എട്ട് പേരുടെ വിവരങ്ങളാണ് സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക എന്‍ഐഎ സംഘം തേടിയത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് കണ്ടെത്തലുകള്‍, മൊഴികള്‍ എന്നിവ സംഘം പരിശോധിച്ചു.

എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ ഇന്നലെ കൊച്ചിയില്‍ എത്തിയിരുന്നു..സ്വര്‍ണ്ണക്കടത്ത് കേസ് പുരോഗതി വിലയിരുത്താനാണ് ഇഡി സ്പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘവുമായി സ്പെഷ്യല്‍ ഡയറക്ടര്‍ കൂടിക്കാഴ്ച നടത്തി. കേസിന്റെ തല്‍സ്ഥിതി അടക്കമുള്ള കാര്യങ്ങളെ കുറിച്ച് വിശദമായി ഇ ഡി സ്പെഷ്യല്‍ ഡയക്ടര്‍ ചോദിച്ചറിഞ്ഞു എന്നാണ് വിവരം. അവസാന ഘട്ടത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ച മന്ത്രി കെ ടി ജലീല്‍ അടക്കമുള്ള എട്ടു പേരുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും ഇഡിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടയിലാണ് ഇഡി സ്പെഷ്യല്‍ ഡയറക്ടറുടെ സന്ദര്‍ശനം. മറ്റ് കേന്ദ്രാന്വേഷണ ഏജന്‍സികളുമായി സുശീല്‍ കുമാര്‍ കൂടിക്കാഴ്ചയും നടത്തും.

Also Read: ‘ഹിന്ദുവംശഹത്യയില്‍ അഭിമാനം കൊണ്ട ഉപ്പാപ്പയുടെ കൊച്ചുമകന്‍’; ജലീലിനെതിരായ കെ എസ് രാധാകൃഷ്ണന്റെ പരാമര്‍ശം വിവാദത്തില്‍

ആദ്യമായാണ് ഒരു മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ഇഡി ചോദ്യം ചെയ്ത വിവരം പുറത്തായതോടെ ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധങ്ങള്‍ സംസ്ഥാന വ്യാപകമായി തുടരുകയാണ്. ജലീലിന് ക്ലീന്‍ ചിറ്റില്ല എന്ന് ഇഡി വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ വീണ്ടും സമ്മദര്‍ദ്ദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കേന്ദ്ര ഏജന്‍സിയും മന്ത്രിയെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നത്.

Also Read: ‘ജലീല്‍ സ്വര്‍ണം കടത്തിയതിന്റെ സ്ഥിരീകരണം’; രാജിവെപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍

DONT MISS
Top