‘ജലീല്‍ സ്വര്‍ണം കടത്തിയതിന്റെ സ്ഥിരീകരണം’; രാജിവെപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെതിരായ ആക്രമണം രൂക്ഷമാക്കി ബിജെപി. ജലീല്‍ സ്വര്‍ണം കടത്തിയെന്ന ബിജെപിയുടെ ആരോപണം ഇതോടെ സ്ഥിരീകരിക്കപ്പെട്ടെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അതാണ് വസ്തുത. കേന്ദ്രത്തിലെ രണ്ട് ഏജന്‍സികള്‍ക്കും ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി എന്ത് ന്യായീകരണമാണ് ഇക്കാര്യത്തില്‍ ഇനി പറയാന്‍ പോകുന്നത് എന്നാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

കെ സുരേന്ദ്രന്‍

Also Read: ‘എന്‍ഐഎ ഓഫീസില്‍ നിന്നിറങ്ങുന്നത് രാജിവെച്ചാകണം’; ഇനിയും നാണം കെടാന്‍ നില്‍ക്കരുതെന്ന് ചെന്നിത്തല

സത്യം പറഞ്ഞാലും കള്ളം പറഞ്ഞാലും സത്യം പറഞ്ഞാലും തിരിച്ചറിയാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ എന്‍ഐഎയുടെ പക്കലുണ്ട്. ജലീലിന് ഇനിയും പിടിച്ചുനില്‍ക്കാനാവില്ല. മറ്റ് മന്ത്രിമാരിലേക്കും ഒടുക്കം തന്നിലേക്കും അന്വേഷണം എത്തും എന്നതുകൊണ്ടാണ് മുഖ്യമന്ത്രി ജലീലിനെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്. നിയമവാഴ്ച്ചയ്ക്ക് മുന്നില്‍ അത്തരം ന്യായീകരണങ്ങള്‍ക്ക് പ്രസ്‌ക്തിയുണ്ടാകില്ല. അടിയന്തരമായി മുഖ്യമന്ത്രി ജലീലിനെ രാജിവെപ്പിക്കണം. ഇല്ലെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ആളുകള്‍ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ‘ഹിന്ദുവംശഹത്യയില്‍ അഭിമാനം കൊണ്ട ഉപ്പാപ്പയുടെ കൊച്ചുമകന്‍’; ജലീലിനെതിരായ കെ എസ് രാധാകൃഷ്ണന്റെ പരാമര്‍ശം വിവാദത്തില്‍

DONT MISS
Top