‘എന്‍ഐഎ ഓഫീസില്‍ നിന്നിറങ്ങുന്നത് രാജിവെച്ചാകണം’; ഇനിയും നാണം കെടാന്‍ നില്‍ക്കരുതെന്ന് ചെന്നിത്തല

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. എന്‍ഐഎ ഓഫീസില്‍ നിന്ന് രാജിവെച്ചുകൊണ്ടാകണം ജലീല്‍ ഇറങ്ങേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍ഐഎ ചോദ്യം ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ വിഷയമാണ്. ഇനിയും നാണം കെടാനായി ജലീല്‍ നില്‍ക്കരുത്. ജലീല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തിരിക്കുന്നു എന്നുള്ളതാണ് വസ്തുതയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജലീല്‍ അധികാരത്തില്‍ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സ്വയം രാജിവെച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം.

രമേശ് ചെന്നിത്തല

Also Read: ജലീലിനെ ചോദ്യം ചെയ്യല്‍; എന്‍ഐഎ ഓഫീസിന് ചുറ്റും കോട്ട കെട്ടി പൊലീസ്

സമാനമായ സംഭവം സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. തന്നേയും ചോദ്യം ചെയ്യുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് എല്ലാ അഴിമതിക്കാരേയും സംരക്ഷിക്കാനുള്ള നിലയാണ്. അത് കേരളത്തിന് നാണക്കേടാണ്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Also Read: ‘പറഞ്ഞ് മനസിലാക്കാന്‍ അമ്മ പെങ്ങന്‍മാരും ഇല്ലേടെ’; അനശ്വരയെ പിന്തുണച്ച് അനിലും

DONT MISS
Top