കേരളാ മോഡലില്‍ ഡല്‍ഹിയില്‍ നഴ്‌സസ് യൂണിയന്‍ രൂപീകരിച്ച് സിഐടിയു

ദില്ലി: കേരള നഴ്‌സസ് യൂണിയന്‍ (കെഎന്‍യു) മാതൃകയില്‍ ഡല്‍ഹി സ്റ്റേറ്റ് നഴ്‌സസ് യൂണിയന്‍ (ഡിഎസ്എന്‍യു) രൂപീകരിച്ച് സിഐടിയു. സിഐടിയു അഖിലേന്ത്യാ കമ്മിറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആയ എളമരം കരീം എംപി ഡിഎസ്എന്‍യു മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂണിയന്‍ അഗംങ്ങള്‍ ആയ ലിജു, ജിക്കു, ബ്രിജിത്ത് സ്‌നേഹ, അനുഷ എന്നിവരും ഡല്‍ഹി സിഐടിയു സംസ്ഥാന സെക്രട്ടറി അനുരാഗ് , സിഐടിയു അംഗം സഖാവ് അനിയന്‍ എന്നിവരും പങ്കെടുത്തു.

എളമരം കരീം എംപിയുടെ നേതൃത്വത്തിലാണ് ആദ്യ രൂപീകരണ യോഗം നടന്നത്. സമാന മാതൃകയില്‍ കര്‍ണാടക, ആന്ധ്രാ, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും നഴ്‌സസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും സിഐടി യു കേന്ദ്ര നേതൃത്വം അറിയിച്ചു.

Also Read: ‘തുടര്‍ഭരണം കിട്ടുമെന്ന പ്രതീക്ഷ സിപിഐഎം കൈവിട്ടിരിക്കുന്നു’; തോമസ് ഐസക്കിന്റെ പ്രഖ്യാപനം ബോധ്യപ്പെടുത്തിയെന്ന് വിഡി സതീശന്‍

DONT MISS
Top