തീയറ്ററുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട്‌സര്‍ക്കാരിനെ സമീപിച്ച് മള്‍ട്ടിപ്ലക്‌സ് ഉടമകള്‍; നഷ്ടം 9000 കോടിയെന്നും ഉടമങ്ങള്‍

സിനിമാ ഹാളുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മള്‍ട്ടിപ്ലക്‌സ് ഉടമകളുടെ അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. കൊവിഡിനെ പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചടി നേരിട്ടവരില്‍ ഒരു പ്രധാനപ്പെട്ട വിഭാഗമാണ് തിയറ്റര്‍ ഉടമകളുടേത്. നാലാം ഘട്ട അണ്‍ലോക്കിങ്ങിന്റെ ഭാഗമായി ഓഡിറ്റോറിയങ്ങള്‍ക്കും മറ്റും നിയന്ത്രണങ്ങളോടെ പ്രവര്‍ത്താനാനുമതി ലഭിച്ചിട്ടും തിയറ്ററുകളുടെ കാര്യത്തില്‍ യാതൊരു തീരുമാനവുമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് തീയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞുകിടക്കുന്ന മള്‍ട്ടിപ്ലക്‌സ് മേഖലക്ക് 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായതായാണ് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറയുന്നത്. ഈ മേഖലയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രണ്ട് ലക്ഷത്തോളം പേരാണ് തൊഴില്‍ നഷ്ടത്തിലേക്ക് പോയിട്ടുള്ളതെന്നും സര്‍ക്കാരിനോട് അസോസിയേഷന്‍ വ്യക്തമാക്കി.

മള്‍ട്ടിപ്ലക്സുകളിലെ 10,000 സ്‌ക്രീനുകളാണ് അടഞ്ഞുകിടക്കുന്നത്. ഇനിയും ലോക്ക്ഡൗണ്‍ ഇളവുനല്‍കിയില്ലെങ്കില്‍ തൊഴിലാളികള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകേണ്ടി വരുമെന്നും അസോസിയേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. അതിനിടെ ബോളിവുഡില്‍ നിന്നുള്ള നിരവധി താരങ്ങളും തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അണ്‍ലോക്ക് സിനമ, സേവ് ജോബ്‌സ് തുടങ്ങിയ ഹാഷ് ടാഗുകളിലാണ് താരങ്ങള്‍ പ്രചാരണം നടത്തുന്നുണ്ട്.

Also Read: ‘തന്നെ ഇല്ലാതാക്കാന്‍ പറ്റില്ല, വിട്ടുപിടി’; ബി ഉണ്ണികൃഷ്‌നെതിരെ വിനയന്‍

DONT MISS
Top