ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കിഫ്ബി സിഇഒ; ‘നഷ്ടം സംഭവിച്ചിട്ടില്ല’

തിരുവനന്തപുരം: .യെസ് ബാങ്കില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കിഫ്ബി സിഇഒ ഡോ.കെ.എം എബ്രഹാം. ഇടപാടില്‍ നഷ്ടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യെസ് ബാങ്കില്‍ പണം നിക്ഷേപിച്ചത് മികച്ച റേറ്റിംഗ് പരിഗണിച്ചാണ്. ഉയര്‍ന്ന പലിശയാണ് അവര്‍ വാഗ്ദാനം ചെയ്തത്. ക്രെഡിറ്റ് റേറ്റിംഗ് കുറഞ്ഞപ്പോള്‍ നിക്ഷേപം മറ്റ് ബാങ്കുകളിലേക്ക് മാറ്റിയെന്നും കെ.എം എബ്രഹാം പറഞ്ഞു.

യെസ് ബാങ്കില്‍ ഏഴ് തവണയായി നിക്ഷേപിച്ചത് 832.21 കോടി രൂപയാണ്. സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കുന്നത് മികച്ച പലിശ ലഭിക്കുന്നതിന് വേണ്ടിയാണെന്നും കെ.എം എബ്രഹാം പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഇത് വരെ ബന്ധപ്പെട്ടിട്ടില്ല. വിശദീകരണവും തേടിയിട്ടില്ലെന്നും കെ.എം എബ്രഹാം പറഞ്ഞു.

DONT MISS
Top