‘നായാട്ടു’മായി ചാക്കോച്ചനും ജോജുവും; ചാര്‍ലിക്ക് ശേഷമെത്തുന്ന മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിനായി കാത്തിരിപ്പുമായി ആരാധകര്‍


കേരളത്തില്‍ തരംഗമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ചാര്‍ലി’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പുതിയ ചിത്രമൊരുങ്ങുന്നു. നായാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍ നിമിഷ സജയനാണ് നായിക.  ചാര്‍ലിയുടെ ചരിത്രവിജയത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതുമകള്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധായകന്‍ രഞ്ജിത്തിന്റേയും ശശികുമാറിന്റേയും ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ച്ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ്‌ നിര്‍മ്മിക്കുന്നത്. അനില്‍ നെടുമങ്ങാട്, യമ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയില്‍ ഓഡിഷനിലൂടെ തിരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും  അണിനിരക്കുന്നു.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം ചെയ്യുന്നത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മഹേഷ് നാരായണന്‍ എഡിറ്റിങ്. ലോക്ക്ഡൗണ്‍ കാരണം നീട്ടി വച്ച ചിത്രത്തിന്റെ 15 ദിവസത്തെ ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്. കൊടൈക്കനാല്‍, വട്ടവട, മൂന്നാര്‍, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളിലായിരുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ വീണ്ടും ആരംഭിക്കാനിരിക്കുകയാണ്.

Also Read: മുഖ്യമന്തി പിണറായി വിജയന്‍ കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആരും വിശ്വസിക്കില്ല: ജോയ് മാത്യു

DONT MISS
Top