രോഗികള്‍ക്ക് തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട്; നിയമനിര്‍മ്മാണത്തിന് അംഗീകാരം; മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ

വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തും. ഓര്‍ഡിനന്‍സിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതോടെ കിടന്നു ചികിത്സ തേടുന്നവര്‍ക്കും കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ വഴിയൊരുങ്ങി. പഞ്ചായത്ത് മുനിസിപ്പല്‍ നിയമത്തിലാണ് ഇതിനായി മാറ്റം വരുത്തുക.

നിയമഭേദഗതിയിലൂടെ വോട്ടെടുപ്പ് ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാനും തീരുമാനമായി. നിലവില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ എന്ന സമയം വൈകിട്ട് ആറ് വരെയാക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ എല്ലാവര്‍ക്കും അവസരം ലഭിക്കണമെങ്കില്‍ സമയം നീട്ടണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്താനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

Also Read: ‘രാജ്യം അടച്ചിട്ടിട്ട് എന്ത് നേടി?, അവകാശ വാദങ്ങളുടെ ശാസ്ത്രീയ അടിത്തറയെന്ത്?’; സഭയില്‍ കേന്ദ്രത്തോട് കോണ്‍ഗ്രസ്

തപാല്‍ വോട്ട് വേണ്ടെന്ന നിലപാടിലാണ് യുഡിഎഫ്. സര്‍ക്കാര്‍ ഈ ആവശ്യവുമായി മുന്നോട്ടുപോയാല്‍ യുഡിഎഫ് നിയമ നടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്.

പ്രോക്‌സി-തപാല്‍ വോട്ടുകളുടെ സാധ്യയേക്കുറിച്ച് പരിശോധന നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രോക്‌സി വോട്ട് വേണ്ടെന്നാണ് സിപിഐഎം നിലപാട്. ക്രമക്കേടുകള്‍ക്ക് വഴിവെയ്ക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നില്‍.

പ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിനായി ഓര്‍ഡിനന്‍സ്
വോട്ടിങ്ങ് സമയം ഏഴ് വരെ ദീര്‍ഘിപ്പിക്കല്‍
കൊവിഡ് കാലത്ത് പിടിച്ച ഒരു മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് തിരികെ നല്‍കും, തുക ഒമ്പത് ശതമാനം പലിശയോടെ പിഎഫില്‍ ലയിപ്പിക്കും
ശൂന്യവേതന അവധി 20 വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി കുറച്ചു

Also Read: ‘രാജ്യം അടച്ചിട്ടിട്ട് എന്ത് നേടി?, അവകാശ വാദങ്ങളുടെ ശാസ്ത്രീയ അടിത്തറയെന്ത്?’; സഭയില്‍ കേന്ദ്രത്തോട് കോണ്‍ഗ്രസ്

DONT MISS
Top