ബാലഭാസ്ക്കറിന്റെ മരണം: നാലുപേരും നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ചു

ബാലഭാസ്ക്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം നേരിടുന്ന നാലുപേരും നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ചു. അർജ്ജുൻ, പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, കലാഭവൻ സോബി എന്നിവരാണ് സമ്മതമറിയിച്ചത്.

തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിഐയുടെ അപേക്ഷ പരിഗണിക്കുന്നത്. 2019 സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണു സോമസുന്ദരത്തേയും പ്രകാശൻ തമ്പിയേയും ഡ്രൈവർ അർജ്ജുനനേയുമാണ് നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ അനുമതി തേടുന്നത്. നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കും.

മരണപ്പെട്ട ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാരായിരുന്നു പ്രകാശൻ തമ്പിയും, വിഷ്ണു സോമസുന്ദരവും. സിബിഐ ഏറ്റെടുത്തതിനു ശേഷം കേസന്വേഷണം വളരെ വേഗത്തിലാണ് നടക്കുന്നത്. കേസിൽ ഉൾപ്പെട്ട നാലുപേരും ഇതിനകം സമ്മതം അറിയിച്ചതിനെ തുടർന്ന് അൽപ സമയത്തിനുള്ളിൽ കോടതി വീണ്ടും അപേക്ഷ പരിഗണിക്കും. എവിടെയാണ് നുണപരിശോധന നടത്തേണ്ടത് എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും എന്ന് കരുതപ്പെടുന്നു.

Also Read: കശ്മീരില്‍ നടന്ന പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു

DONT MISS
Top