ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ ചൈനയെ പിന്തള്ളി ഇന്ത്യക്ക് അംഗത്വം

ഫയല്‍ ചിത്രം

ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ (ECOSOC) യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ (UNCSW) അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടിഎസ് തിരുമൂര്‍ത്തിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

എക്കോസോക് സമിതിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനകരം, എന്ന് ട്വിറ്ററിൽ കുറിച്ച അദ്ദേഹം, ലിംഗനീതിയും, സ്ത്രീ ശാക്തീകരണവും രാജ്യം എത്ര കണ്ട് പ്രോത്സാഹിപ്പിക്കുന്നു എന്നതിന് തെളിവായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ ഈ നേട്ടത്തിന് പിന്തുണ നൽകിയ മറ്റു അംഗ രാജ്യങ്ങളോട് നന്ദിയും ട്വിറ്ററിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.

കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ (UNCSW) അംഗമാകാൻ ഇന്ത്യക്കൊപ്പം ചൈനയും, അഫ്ഗാനിസ്ഥാനും രംഗത്തുണ്ടായിരുന്നു എങ്കിലും ചൈനക്ക് ഭൂരിപക്ഷത്തിന് ആവശ്യമായ 28 വോട്ടുകൾ നേടാൻ പോലും സാധിച്ചില്ല.

നാല് വര്‍ഷത്തേക്കാണ് ഇന്ത്യ യുഎന്‍സിഎസ്ഡബ്ല്യു സമിതിയിൽ ഉണ്ടാവുക. 2021 മുതല്‍ 2025 വരെയാണ് സമിതിയുടെ കാലാവധി . 54 അംഗരാജ്യങ്ങളില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Also Read: സ്വര്‍ണ്ണക്കടത്ത് കേസില്‍ അഞ്ച് പ്രതികളെ വീണ്ടും ചോദ്യം ചെയ്യണം; എന്‍ഐഎ അപേക്ഷക്ക് കോടതിയുടെ അനുമതി

DONT MISS
Top