ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതെ സുഗ സ്ഥാനമേല്‍ക്കും

യോഷിഹിതേ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും. നിലവില്‍ മുഖ്യ ക്യാബിനറ്റ് സെക്രട്ടറിയാണ് യോഷിഹിതെ. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തിങ്കളാഴ്ച്ചയാണ് സുഗോയെ പാര്‍ട്ടിത്തലവനായി തെരഞ്ഞെടുത്തത്. 534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ചത്തെ പാര്‍ലമെന്ററി വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടാനായാല്‍ യോഷിഹിതെ സുഗ പ്രധാനമന്ത്രിയാകുമെന്നതില്‍ യാതൊരു സംശയവുമില്ല.

ആരോഗ്യപ്രശ്നങ്ങളെ കണക്കിലെടുത്ത് ഷിന്‍സോ ആബെ കാലാവതി പൂര്‍ത്തിയാക്കാതെ രാജിവച്ചതിനെ തുടര്‍ന്നാണ് എല്‍ഡിപി പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. ആബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് സുഗെ പ്രതികരിച്ചത്. യോഷിഹിതെ സുഗെയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിസന്ധിയിലുള്‍പ്പടെ മറികടക്കാന്‍ ജപ്പാന് കഴിയുമെന്ന് ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ വ്യക്തമാക്കി.

Also Read: മന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമം; യുവമോര്‍ച്ചാ നേതാവ് തട്ടിപ്പ് കേസിലെ പ്രതി

DONT MISS
Top