‘അയല്‍വാശി’ക്ക് മുന്‍പ് ഒന്നിച്ച് പൃഥ്വിരാജും ഇര്‍ഷാദ് പരാരിയും; ‘മാറ്റങ്ങളെ കണക്കിലടുത്താകും ഇനി സിനിമകളുണ്ടാകുന്നത്’

പൃഥ്വിരാജ്-ഇന്ദ്രജിത്ത് ചിത്രം ‘അയല്‍വാശി’ക്ക് മുന്‍പ് പരസ്യ ചിത്രത്തിനായി ഒന്നിച്ച്‌ പൃഥ്വിരാജും  ഇര്‍ഷാദ് പരാരിയും. രണ്ട്‌ പരസ്യ ചിത്രങ്ങളിലാണ്‌ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത്. ജൂലൈയില്‍  ആരംഭിക്കേണ്ടിയിരുന്ന ‘അയല്‍വാശി’യുടെ ചിത്രീകരണം കൊവിഡ് കാരണം മാറ്റിവച്ചിരുന്നു.

കൊവിഡ് കാരണം ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം നിര്‍ത്തിവച്ച് ജോര്‍ദ്ദാനില്‍ നിന്നെത്തിയ പൃഥ്വി പുതിയ പ്രൊജക്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിരുന്നു.
സിനിമാതാരങ്ങളുടെ കൊവിഡ് ബോധവല്‍ക്കരണ ചിത്രവും ഒരു സ്റ്റേജ് ഷോയും ഇര്‍ഷാദിന്റെ രണ്ട് പരസ്യ ചിത്രങ്ങളും മാത്രമാണ് കൊവിഡ് കാലത്ത് താരം ചെയ്തിച്ചുള്ളത്.

വളരെക്കുറച്ച് അണിയറ പ്രവര്‍ത്തകരും ചുരുങ്ങിയ സമയത്തെ ചിത്രീകരണവുമായി തുടരുന്ന പരസ്യത്തിന്റെ നിര്‍മ്മാണം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് സംവിധായകന്‍ പറഞ്ഞു. പരസ്യ ചിത്രത്തിന്റെ ആശയം മനസ്സില്‍ വന്നപ്പോള്‍ തന്നെ മനസ്സില്‍ വന്നത് പ്രിഥ്വിരാജന്റെ മുഖമാണെന്നും ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗത്തില്‍ മികച്ചുനില്‍ക്കുന്ന താരം ഇംഗ്ലീഷ് പരിശീലന കേന്ദ്രത്തിന്റെ പരസ്യത്തിന് അനുയോജ്യനാണെന്ന് തീരുമാനിച്ചെന്നും ഇര്‍ഷാദ്  പറഞ്ഞു.

അയല്‍വാശി’യുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി വന്നതോടെ ചിത്രീകരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനും എന്ന നിലയില്‍ സിനിമ തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ ഒരു സിനിമ മാത്രമേ ചെയ്യുന്നുള്ളൂ, അതുകൊണ്ട് ഞങ്ങളുടെ നൂറ് ശതമാനവും നല്‍കുന്നു, അതിനാല്‍ തിയറ്ററുകള്‍ തുറക്കും വരെ കാത്തിരിക്കാനാണ് തീരുമാനം‘, ഇര്‍ഷാദ് പരാരി പറഞ്ഞു.

നിലവിലെ സാഹചര്യങ്ങള്‍ ആളുകളുടെ മാനസികാവസ്ഥയില്‍ മാറ്റത്തിന് കാരണമായിട്ടുണ്ടെന്നും ഭാവിയില്‍ സിനിമകളെടുക്കുമ്പോള്‍ അത് കണക്കിലെടുക്കണം.
കോവിഡ് 19 മുന്‍പും പിന്‍പും എന്ന അടിസ്ഥാനത്തില്‍ ‘അയല്‍വാശി’യുടെ തിരക്കഥ കണ്ടുനോക്കി. എന്നാല്‍ പ്രാദേശികതയില്‍ വേരുറപ്പിച്ച ഒരു കഥയാണ് അയല്‍വാശിയുടേത്. ഒരു കൂട്ടം സാധാരണക്കാരായ മനുഷ്യരെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രതിസന്ധികളിലൊന്ന് മാത്രമാണ് കൊവിഡ്. അതിനാല്‍ അത്തരം മനുഷ്യരുടെ കഥ പറയുന്ന ഇതിവൃത്തത്തില്‍ കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

Also Read: സെപ്റ്റബര്‍ അവസാനം കൊവിഡ് രോഗികള്‍ വര്‍ധിക്കും: മുന്നറിയിപ്പുമായി ബോധവല്‍ക്കരണ വീഡിയോ പങ്ക് ‌വെച്ച് താരങ്ങള്‍

DONT MISS
Top