മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമം; അക്രമികളെ പിന്തുടർന്ന്‌ കീഴ്പെടുത്തി മാധ്യമപ്രവർത്തക

മൊബൈൽ ഫോൺ തട്ടിയെടുത്തു കടന്നു കളയാൻ ശ്രമിച്ച രണ്ട് പേരെ വനിതാ മാധ്യമപ്രവർത്തക പിന്തുടർന്ന് പിടികൂടി. പൊലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും മാധ്യമപ്രവർത്തകയെ സാഹസികതയുടെ പേരിൽ അഭിനന്ദിക്കുകയും ചെയ്തു.

ശനിയാഴ്ച ഉച്ചയോടെയാണ് ദൂരദർശനിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാനുള്ള ശ്രമം നടന്നത്. ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിലേക്ക് വരികയായിരുന്നു മാധ്യമപ്രവർത്തക. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഇവരുടെ ഫോൺ ആണ് മോട്ടോർ സൈക്കിളിൽ വരികയായിരുന്ന അക്രമികൾ തട്ടിയെടുക്കാൻ ശ്രമിച്ചത് എന്ന് ഡിസിപി ആർപി മീണ പറഞ്ഞു.

അക്രമികളെ പിന്തുടർന്ന മാധ്യമപ്രവർത്തക ഒടുവിൽ ഒരു പൊലീസ് ബാരിക്കേഡിന് സമീപം അവരെ തടയുകയും ഒരാളെ ബൈക്കിൽ നിന്നും വീഴ്ത്തുകയും ആയിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ കൂടെ സഹായത്തോടെ അക്രമികളെ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് കൈമാറി.

ദില്ലി തുഗ്ലക്ബാദിൽ നിന്നുള്ളവർ ആണ് അക്രമികൾ ഇരുവരും. മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിനായാണ് തങ്ങൾ മോഷണം നടത്തുന്നതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Also Read: ‘ആര്‍എസ്എസാണെന്ന് പിന്നിലെന്ന് കെജ്രിവാളിന് അറിയാമായിരുന്നു’; ‘അഴിമതി വിരുദ്ധ’ ക്യാംപെയ്‌നിന്റെ ഭാഗമായതില്‍ ഖേദമെന്ന് ഭൂഷണ്‍

DONT MISS
Top