സെപ്റ്റബര്‍ അവസാനം കൊവിഡ് രോഗികള്‍ വര്‍ധിക്കും: മുന്നറിയിപ്പുമായി ബോധവല്‍ക്കരണ വീഡിയോ പങ്ക് ‌വെച്ച് താരങ്ങള്‍

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യം മാറി പ്രതിദിനം 10,000ത്തിന് അടുത്ത് പോസിറ്റീവ് കേസുകളിലേക്ക് എത്തുമെന്ന സാധ്യതയാണ് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ മഹാമാരിയെ മറികടക്കാന്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ശക്തമായി മുന്നോട്ടുണ്ട്
പോകുകയാണ് ബ്രേക്ക് ദ് ചെയിന്‍ കാമ്പയിന്‍. ഈ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചുള്ള ബോധവല്‍കരണ വീഡിയോയാണ്  പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ, ജയസൂര്യ തുടങ്ങിയവരാണ് ബോധവല്‍കരണ വീഡിയോയിലുള്ളത്. കൊവിഡ് ബ്രിഗേഡില്‍ പങ്കുചേരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒപ്പം വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കേണ്ടതിന്റെ ആവശ്യകതയും ഈ വിഡിയോയിലൂടെ വ്യക്തമാക്കുന്നു.

Also Read: തമിഴ് റീമേക്കിനൊരുങ്ങി ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’: വീണ്ടും കീര്‍ത്തിയാകാന്‍ ഒരുങ്ങി അനശ്വര

DONT MISS
Top