യുഎസ് ഓപ്പണ്‍ കിരീടത്തിന് പുതിയ അവകാശി; ‘തീമിന്റെ’ വിജയം ചരിത്രം

യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വറേവിനെ തോല്‍പ്പിച്ച് ഓസ്ട്രിയന്‍ താരം ഡൊമനിക് തീം ഓപ്പണ്‍ പുരുഷ കീരീടം നേടി. അഞ്ച് സെറ്റ് മത്സരങ്ങള്‍ക്കൊടുവിലാണ് തീം ചരിത്രനേട്ടം സ്വന്തമാക്കിയത്.

15 വർഷങ്ങൾക്കിടയിൽ രണ്ടാം തവണ മാത്രമാണ്  ബിഗ് 3 എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോജർ ഫെഡററോ റഫേൽ നദാലോ ജോക്കോവിച്ചോയിലറാതെ ഒരു ഫൈനൽ അരങ്ങേറിയത്. ജെർമനിയുടെ അലക്സാണ്ട്ര സെരേവും ഓസ്ട്രിയൻ താരം ഡൊമിനിക്ക് തീമും തമ്മിലേറ്റുമുട്ടുമ്പോൾ അത് ചരിത്രമാകുമെന്ന് ആദ്യമേ ഉറപ്പായിരുന്നു. എന്നാൽ മത്സരം ഇത്രകണ്ട് ആവേശകരമാകുമെന്ന് കരുതിയില്ല. 13 സ്ട്രൈറ്റ് പോയിന്റുകൾ നേടി സെരോവ് നന്നായി തന്നെ തുടങ്ങി. ആദ്യ സെറ്റ് 6-2 ന് സ്വന്തമാക്കി. തുടർച്ചയായി പിഴവുകൾ വരുത്തിയെങ്കിലും രണ്ടാം സെറ്റും 6- 4 ന് സെരോവ് നേടി. സെ രേവ് വരുത്തിയ പിഴവിൽ നിന്നായിരുന്നും തീം 3 – 4 സെറ്റുകൾ നേടിയത്. 6-4 നായിരുന്നു തീമിന്റെ വിജയം.

 അടുത്ത സെറ്റ് 6-3 ന് നേടിയപ്പോൾ അഞ്ചാം സെറ്റ് നിർണ്ണായകമായി. ഇരുവരും ശ്രദ്ദയോടെ പോരാടിയപ്പോൾ മത്സരം റ്റൈബേക്കറിൽ എത്തി. റ്റൈബ്രേക്കറിലും സെരേവ് ആദ്യം മുന്നിലായിരുന്നു. പിന്നിൽ നിന്ന് പൊരുതി അവസാന പോയിന്റ് നേടിയപ്പോൾ ഒരു ഓസ്ട്രിയക്കാരന്റ അദ്യ യു എസ് കിരീടമണ് ഡൊമിനിക്ക് തീമ് സ്വന്തം പേരിലാക്കിയത്.

2 സെറ്റ് തോറ്റ ഡൊമിനിക് തീം യുഎസ് ഓപ്പണ്‍ പുരുഷ ചാംപ്യന്‍. ഫൈനലില്‍ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവിനെ രണ്ടിനെതിരെ മൂന്ന് സെറ്റിന് തോല്‍പ്പിച്ചു. ആദ്യരണ്ട് സെറ്റ് നഷ്ടമായ ശേഷമാണ് തീമിന്റെ നാടകീയ തിരച്ചുവരവ്. സ്കോര്‍–2–6, 4–6, 6–4, 6–3, 7–6. തീമിന്റെ ആദ്യ ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണ്. യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യഓസ്ട്രിയക്കാരനും തീമാണ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബിഗ് ത്രീയല്ലാത്തൊരാള്‍ യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്നത്.

Also Read:- ദില്ലി കലാപം: ഉമര്‍ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

DONT MISS
Top