‘സെസ്‌ക്വിപെഡാലിയന്‍, റൊഡോമോണ്‍ടേഡ്’; വെല്ലുവിളിച്ച ചേതന്‍ ഭഗതിനെ നിഘണ്ടു നോക്കിച്ച് തരൂര്‍

എഴുത്തുകാരന്‍ ചേതന്‍ ഭഗത് എഴുതി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു കോളത്തെ കഴിഞ്ഞ ദിവസം ശശി തരൂര്‍ തന്റെ ട്വിറ്ററിലൂടെ അഭിനന്ദിക്കുകയുണ്ടായി, എല്ലാം തുടങ്ങുന്നത് അവിടെ നിന്നാണ്.

‘നമ്മുടെ രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളും അതില്‍ നാം ചെയ്യേണ്ടതെന്തെന്നും ചേതന്‍ വളരെ വ്യക്തമായി പറഞ്ഞു. എഴുത്തിന്റെ ലാളിത്യവും അതിലുളള വ്യക്തതയുമാണ് ചേതന്റെ മഹത്വം. അദ്ദേഹത്തിന്റെ സന്ദേശം വ്യക്തമാണ് ഒപ്പം അദ്ദേഹത്തിന്റെ സര്‍ക്കാരിലെ ആരാധകര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’- തരൂര്‍ കുറിച്ചു.

പിന്നാലെ തരൂരിന്റെ ട്വീറ്റിനു മറുപടിയുമായി ചേതനും വന്നു. ശശി തരൂര്‍ അഭിനന്ദനം അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും ഒപ്പം അടുത്ത തവണ ട്വീറ്റ് ചെയ്യുമ്പോള്‍ തരൂരിന്റെ മാത്രം ശൈലിയിലുളള വലിയ വാക്കുകള്‍ ഉപയോഗിച്ച് ട്വീറ്റ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ചേതന്റെ ട്വീറ്റ് കണ്ട ശശി തരൂര്‍ ചേതന്റെ ആവശ്യപ്രകാരം ‘തരൂറോസസ്’ വാക്കുകള്‍ ഉപയോഗിച്ച് ട്വീറ്റിന് മറുപടി നല്‍കി. തരൂര്‍ ഉപയോഗിച്ച് പ്രശസ്തമാക്കിയ വാക്കുകളുടെ പ്രയോഗമാണ് തരൂറോസോറസ്. സാധാരണ രീതിയില്‍ ഉപയോഗിക്കാത്ത വാക്കുകള്‍ ഉപയോഗിച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരുപാട് നീളമുളള വാക്കുകള്‍ ഉപയോഗിക്കുകയോ സ്വയം പുകഴ്ത്തുകയോ ചെയ്യുന്ന ഒരാളല്ല നിങ്ങളെന്ന് വ്യക്തമാണ്. നിങ്ങളുടെ ആശയങ്ങള്‍ നീക്കപ്പെടുത്താന്‍ ആവാതെ സമൃദ്ധമായി പടര്‍ന്നു കിടക്കുന്നവയാണ്. ഇന്നത്തെ കോളത്തിലെ നിങ്ങളുടെ സുതാര്യമായ സൂക്ഷ്മവീക്ഷണത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

‘തരൂറോസസ്’ വാക്കുകളില്‍ മറുപടി ലഭിച്ചതിന്റെ സന്തോഷത്തില്‍ മറുപടിയുമായി ചേതന്‍ വീണ്ടും ട്വീറ്റുമായി എത്തി.

Also Read: ‘മതനിയമ പ്രകാരമുള്ള രണ്ടാം വിവാഹം ചിലപ്പോഴെങ്കിലും ആദ്യ ഭാര്യയോടുള്ള ക്രൂരതയാണ്’, കര്‍ണ്ണാടക ഹൈക്കോടതി

DONT MISS
Top