ഇടത്-കോണ്‍ഗ്രസ് സഖ്യം ഗതിയെ മാറ്റി മറിക്കുന്ന ഒന്നാവും; ബംഗാള്‍ തെരഞ്ഞെടുപ്പില്‍ അധിര്‍ രഞ്ജന്‍ ചൗധരി

കൊല്‍ക്കത്ത: ബംഗാളില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം ഗതിയെ മാറ്റി മറിക്കുന്ന ഒന്നാവുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. തെരഞ്ഞെടുപ്പ് തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും അത്ര എളുപ്പമുള്ള ഒന്നാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും വോട്ടുകള്‍ പിടിച്ചെടുക്കലിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഷ്ടപ്പെട്ട ബംഗാളിന്റെ മതേതരത്വ സ്വഭാവത്തെ തിരിച്ചു പിടിക്കലാണ് തന്റെ ലക്ഷ്യമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

തൂക്കുമന്ത്രിസഭ വന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമോ എന്ന ചോദ്യത്തോടും അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. അതിനുള്ള മറുപടി ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അത്തരം ഒരവസ്ഥ ഉണ്ടാവുമ്പോഴാണ് അതിനനുസരിച്ചുള്ള തീരുമാനമെടുക്കുക എന്നായിരുന്നു മറുപടി.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോയിട്ടുണ്ട്. അവരെ തിരികെ കൊണ്ടുവരുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

DONT MISS
Top