വംശീയതക്കെതിരെ ഒസാക്കയുടെ ‘മുഖംമൂടിയാക്രമണം’

ടെന്നീസ് സൂപ്പര്‍സ്റ്റാര്‍ നവോമി ഒസാക. മുന്‍ ലോക ഒന്നാം നമ്പര്‍ ബെലാറസ് താരം വിക്ടോറിയ അസരങ്കയെ തോല്‍പ്പിച്ച അത്യുഗ്രന്‍ പ്രതിഭ. യുഎസ് ഓപ്പണില്‍ വേറിട്ട പ്രകടനമായിരുന്നു ഒസാക കാഴ്ച്ചവെച്ചത്. ഏഴ് മത്സരങ്ങളിലും ഏഴ് പേരുകള്‍ എഴുതിയ മാസ്‌ക്കുകള്‍ വെച്ചാണ് ഒസാക മത്സരത്തിനിറങ്ങിയത്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ തുടരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഒസാകയുടെ മാസ്‌ക് വെച്ചുള്ള പ്രതിഷേധം.

വംശീയവിദ്വേഷത്തിന് അമേരിക്കയില്‍ ഇരയായവരുടെ എണ്ണം ഏഴില്‍ ഒതുങ്ങുന്നതല്ല. ‘ലോകം മുഴുവന്‍ കാഴ്ച്ചക്കാരുള്ള ടെന്നീസില്‍ ഒരാളെങ്കിലും തന്റെ മാസ്‌കിലെ പേര് ഗൂഗിള്‍ ചെയ്താല്‍ തന്റെ ശ്രമത്തിന് ഫലമുണ്ടായി എന്ന് ഇരുപത്തിരണ്ടുക്കാരിയായ ഒസാക വിശ്വസിക്കുന്നു’. യുഎസ് ഓപ്പണിലെ ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെ മാസ്‌ക്കില്‍ എഴുതിയ ഏഴ് പേരുകളും കറുത്ത വര്‍ഗക്കാരായതിനാല്‍ മാത്രം അമേരിക്കയില്‍ അക്രമത്തിന് ഇരയായവരായിരുന്നു. യുഎസിലെ വംശീയ അനീതി ലോകം മുഴുവനുമുള്ള ടെന്നിസ് പ്രേമികളിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതിനായിരുന്നു ഒസാക മത്സരത്തില്‍ ധരിച്ച മാസ്‌ക്കുകളില്‍ ബെറോണ ടെയ്‌ലര്‍, എലിജ് മെക്ക്‌ലിന്‍, അഹ്‌മദ് ആര്‍ബെറി, ട്രിവിയോണ്‍ മാര്‍ട്ടിന്‍, ജോര്‍ജ് ഫ്‌ലോയിഡ്, ഫിലാന്തോ കാസില്‍, താമിര്‍ റൈസ് എന്നിവരുടെ പേരുകള്‍ എഴുതിയത്.

Also Read: പരിശോധിക്കപ്പെടുന്ന നൂറില്‍ ഒമ്പത് പേര്‍ക്ക് കൊവിഡ്; ആശങ്കയേറ്റി സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

Round one - Breonna Taylor: Taylor, 26, was shot dead by police in her apartment in Louisville, Kentucky on March 13. One police officer involved was fired by the city's police department in June. Two other officers have been placed on administrative reassignment. No criminal charges have been filed against any of the three. [Frank Franklin II/AP Photo]

1. ബെറോണ ടെയ്‌ലര്‍: യുഎസ് ഓപ്പണിലെ ആദ്യ മത്സരത്തില്‍ ബെറോണ ടെയ്‌ലറുടെ പേരെഴുതിയ മാസ്‌ക് ധരിച്ചാണ് ഒസാക എത്തിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ലൂയിസ് വില്ല പൊലീസിന്റെ വെടിവെപ്പില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ ടെയ്‌ലര്‍ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്.

Round two - Elijah McClain: McClain, 23, died after police officers in Aurora, Colorado, used a carotid hold - which restricts blood to the brain to make a person unconscious - in August last year. His family filed a lawsuit against the city and its police last month, alleging murder and routine use of excessive force against Black people. [Matthew Stockman/Getty Images/AFP]

2. എലിജ മെക്ക്‌ലിന്‍: തന്റെ രണ്ടാം മത്സരത്തില്‍ ഒസാക എത്തിയത് എലിജ മെക്ക്‌ലിന്റെ പേരെഴുതിയ മാസ്‌ക് ധരിച്ചായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ മൂന്ന് പൊലീസ് ഉദ്യോഗ്സ്ഥര്‍ മെക്ക്‌ലിനെ തടഞ്ഞു. മെക്ക്‌ലിനെ നിലത്ത് കമഴ്ത്തി കിടത്തി കൈകള്‍ പുറകില്‍ കെട്ടി കഴുത്ത് ഞെരിച്ചു. അബോധാവസ്ഥയിലായ മെക്ക്‌ലിന്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മസ്തിഷ്‌കാഘാതം സംഭവിച്ചു മരിച്ചു. മുഖം മുഴുവന്‍ മറയ്ക്കുന്ന മാസ്‌ക് ധരിച്ച് സംഗീതം കേട്ട് കൈകള്‍ ചലിപ്പിച്ച് നൃത്തം ചെയ്ത്് നടന്ന മെക്ക്‌ലിനെ അപകടകാരി എന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ ആക്രമിച്ചത്. കൊളോറാഡോയിലെ അറോറ സ്വദേശിയായിരുന്നു 23 വയസ്സുള്ള എലിജ മെക്ക്‌ലിന്‍.

Round three - Ahmaud Arbery: Arbery, 25, was fatally shot after being pursued by armed white men as he jogged through a suburban neighbourhood in Georgia in February. Three white men are facing murder charges, in a case that spurred a national outcry after cellphone video of the shooting was posted online. [Danielle Parhizkaran/USA TODAY Sports/Reuters]

3. അഹ്‌മദ് ആര്‍ബെറി: മാര്‍ത്താ കോസ്റ്റിയുക്കിനെതിരെയുള്ള മൂന്നാം മത്സരത്തില്‍ അഹ്‌മദ് ആര്‍ബെറി എന്ന പേരുള്ള മാസ്‌കുമായാണ് ഒസാക യുഎസ് ഓപ്പണ്‍ വേദിയിലെത്തിയത്. ജോര്‍ജിയയില്‍ വെളുത്ത വംശകരാല്‍ മൂന്ന് തവണ വെടിയേറ്റു കൊല്ലപ്പെട്ട 25 വയസ്സുള്ള ചെറുപ്പക്കാരനാണ് ആര്‍ബെറി.

Round four - Trayvon Martin: The 2012 killing of 17-year-old Martin by George Zimmerman in Florida helped spark the Black Lives Matter movement. [Frank Franklin II/AP Photo]

4. ട്രവിയോണ്‍ മാര്‍ട്ടിന്‍: 2012 ലാണ് പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ട്രവിയോണ്‍ മാര്‍ട്ടിന്‍ ഫ്‌ലോറിഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കടയില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന മാര്‍ട്ടിന് നേരെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നാം മത്സരത്തിലെ വിജയത്തിന് ശേഷം ട്രവിയോണിന്റെ പേരുള്ള മാസ്‌കുമായാണ് ഒസാക വേദിയിലെത്തിയത്.

Quarter-finals - George Floyd: Floyd died in hospital on May 25 after Minneapolis police officer Derek Chauvin knelt on the 46-year-old's neck for nearly nine minutes during an arrest. His death triggered mass protests against racial injustice and police brutality in the US that spread internationally. [Frank Franklin II/AP Photo]

5. ജോര്‍ജ് ഫ്‌ലോയിഡ്: ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോര്‍ജിന്റെ പേരുള്ള മാസ്‌ക് ധരിച്ചാണ് ഒസാക എത്തിയത്. അമേരിക്കയില്‍ കറുത്ത വംശജര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ലോകം മുഴുവന്‍ അറിയപ്പെട്ടത് ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നാണ്. നിരായുധനായ ഫ്‌ളോയിഡിനെ പൊലീസ് ഉദ്യോഗസ്ഥര്‍ കഴുത്തു ഞെരിച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടു.

Semi-finals - Philando Castile: Castile was a 32-year-old Black man shot and killed by Minnesota police during a traffic stop in a suburb of St Paul in 2016, prompting protests. His girlfriend livestreamed the aftermath of the incident on social media, garnering national attention for the case. A jury acquitted an officer on charges of felony manslaughter and reckless discharge of a firearm. [Seth Wenig/AP Photo]

6. ഫിലാന്തോ കാസ്റ്റില്‍: 2016 ലാണ് മിനിസോട്ട പൊലീസിന്റെ വെടിവെപ്പില്‍ 32 കാരനായ ഫിലാന്തോ കാസ്റ്റില്‍ കൊല്ലപ്പെട്ടത്. കാമുകിയും മകളുമായി കാറില്‍ യാത്ര ചെയ്യുകായിരുന്ന കാസ്റ്റിലിനെ ട്രാഫിക് സിഗ്‌നലില്‍ വെച്ച് തടഞ്ഞ പൊലീസ് കവര്‍ച്ചാ സംഘമെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. കാസ്റ്റിലിന്റെ കാമുകി ഫെയ്‌സ്ബുക്ക് ലൈവിലൂടെ പൊലീസ് അക്രമത്തെ കുറിച്ച് അറിയച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Final - Tamir Rice: Rice was a 12-year-old Black American boy who was fatally shot by police officer Timothy Loehmann in Cleveland, Ohio in 2014 while he played in a playground with a toy gun. In April 2016, Cleveland officials agreed to pay $6m to settle a federal civil rights lawsuit filed by Rice's family. Loehmann was fired in 2017 after an internal investigation found he provided inaccurate information on his application to join the police. [Danielle Parhizkaran/USA TODAY Sports/Reuters]

7. താമിര്‍ റൈസ്: ഫൈനലില്‍ ഒസാക എത്തിയത് 12 വയസ്സുള്ള ആഫ്രിക്കന്‍-അമേരിക്കന്‍ ബാലനായ താമിര്‍ റൈസിന് വേണ്ടിയായിരുന്നു. 2014 നവംബര്‍ 22നാണ് 26 വയസ്സുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ താമിര്‍ റൈസിനെ വെടിവെച്ചു കൊല്ലുന്നത്. കളിത്തോക്കുമായി കളിച്ച താമിര്‍ റൈസിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

Also Read: ഇടത്-കോണ്‍ഗ്രസ് സഖ്യം ഗതിയെ മാറ്റി മറിക്കുന്ന ഒന്നാവും; ബംഗാള്‍ തെരഞ്ഞെടുപ്പില്‍ അധിര്‍ രഞ്ജന്‍ ചൗധരി

യുഎസ് ഓപ്പണ്‍ തുടങ്ങുന്നതിന് മുന്‍പേ കടുത്ത നിലപാട് എടുത്ത താരമാണ് ഒസാക. യുഎസ് ഓപ്പണിന് മുന്‍പ് സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ചാംമ്പ്യന്‍ഷിപില്‍ സെമിയിലെത്തിയ ശേഷം ഒസാക പിന്‍മാറ്റം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ ജേക്കബ് ബ്ലേയിക്കിനെതിരെ നടന്ന വംശീയ അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു സെമി ഫൈനലില്‍ നിന്ന് ഒസ്‌ക പിന്മാറ്റം നടത്തിയിത്.

DONT MISS
Top