പിന്നില്‍ നിന്ന് രണ്ട് പടി മുന്നോട്ട്; നവോമി ഒസാക്കയുടെ രണ്ടാം യുഎസ് ഓപ്പണ്‍ കീരിടം

യുഎസ് ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സില്‍ ജപ്പാന്റെ നവോമി ഒസാക്ക ചാംപ്യന്‍. മുന്‍ ലോക ഒന്നാം നമ്പര്‍ ബെലാറസ് താരം വിക്‌ടോറിയ അസരങ്കയെ ഒന്നിന് എതിരെ രണ്ട് സെറ്റിന് തോല്‍പ്പിച്ചാണ് ഈ അത്യുഗ്ര നേട്ടം. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് നവോമിടെ ശക്തമായ തിരിച്ചുവരവ്. ഒസാക്ക 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് അസരങ്കയെ പരാജയപ്പെടുത്തിയത്. രണ്ടാം തവണയാണ് നവോമി ഒസാക്ക യുഎസ് ഒപ്പണ്‍ കീരിടം നേടുന്നത്. ഒസാക്ക മുന്‍പ് 2018ലാണ് യുഎസ് ഓപ്പണ്‍ കീരിടം നേടുന്നത്. സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക അന്ന് തന്റെ ആദ്യ ഗ്രാന്‍സ്‌ലാം കൈയിലൊതിക്കയത്‌.

വംശീയവര്‍ക്കെതിരെയുള്ള വിജയം കൂടിയാണ് നവോമിടെ ഈ കീരിടം. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് വനിത സിംഗിള്‍സ് ഫൈനലില്‍ ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷം ചാംപ്യനാകുന്നത്.

Also Read: കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ച് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി

DONT MISS
Top