വേളി ടൂറിസം വില്ലേജ്: നവീകരണ പദ്ധതികളുടെ പ്രവർത്തനപുരോഗതി വിശദീകരിച്ചും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കടകംപള്ളി സുരേന്ദ്രന്‍ ( ഫയല്‍ ചിത്രം )

വേളി ടൂറിസം വില്ലേജിനായ് പ്രഖ്യാപിച്ച നവീകരിണ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിശദീകരിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് വേളിയിൽ 55 കോടിയുടെ വികസന പദ്ധതികളുടെ പുരോഗതിയാണ് മന്ത്രി പത്രസമ്മേളനത്തിൽ വിശദമാക്കിയത്. വേളി ടൂറിസം വില്ലേജിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കാനുള്ളതാണ് ഈ പദ്ധതി.

പദ്ധതി പ്രകാരം ടൂറിസം ഫെസിലിറ്റേഷൻ സെൻ്റന് 3.6 കോടിയും കൺവൻഷൻ സെൻ്ററിന് 10 കോടിയുമാണ് മുടക്കുന്നത്. ഇത് വരെയുള്ള പ്രവർത്തനങ്ങളിൽ കുട്ടികളുടെ പാർക്ക് നവീകരണം, നീന്തൽകുളത്തിന്റെ ആധുനീകവൽക്കരണം എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. സൗരോർജ്ജ വിളക്കുകളും സിസിടിവിയും സ്ഥാപിക്കുകയും, ബോട്ടുകളും അവയ്ക്കാവശ്യമായ അനുബന്ധ സാമഗ്രികളും സജ്ജമാക്കുകയും ചെയ്തിട്ടുണ്ട് മന്ത്രി വ്യക്തമാക്കി.

മിനിയേച്ചർ ട്രെയിൻ പദ്ധതി പൂർത്തിയായി വരുന്നു. ഇത് ഇന്ത്യയിലെ ആദ്യ സൗരോർജ്ജ ടൂറിസം ട്രെയിനാണ്. ഒക്ടോബറിൽ ഇത് കമ്മീഷൻ ചെയ്യും. കൂടാതെ നിലവിലെ കൊവിഡ് പ്രതിസന്ധി മൂലം ടൂറിസം രംഗത്തുണ്ടായ മാന്ദ്യത്തെ നേരിടാനായി 3 സ്കീമുകൾ കൂടുതലായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇത് പ്രകാരം ഹോം സ്റ്റേകളെ കൊമേർഷ്യൽ വിഭാഗത്തിൽ നിന്ന് ഒഴിവാക്കുകയാണ്. 1000ത്തോളം ഉടമകൾക്ക് ഇത് പ്രയോജനം ചെയ്യും എന്ന് കണക്കാക്കപ്പെടുന്നു. 1000ത്തോളം ഹൗസ് ബോട്ടുകൾക്ക് മെയിൻ്റനൻസ് ഗ്രാൻ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 10 കോടിയോളം രൂപ ഇതിനായി നൽകും. 328 ടൂറിസ്റ്റ് ഗൈഡുകൾക്ക് 10000 രൂപ വീതം സാമ്പത്തിക സഹായവും പുതിയ സ്‌കീമിൽ പെടുന്നതാണ്.

Also Read: ‘#റൈറ്റ്സ് ഫോർ എവരി ചൈൽഡ് ‘: യൂണിസെഫ് ഇന്ത്യയുടെ ബാലാവകാശ പ്രചാരണത്തിന് നേതൃത്വം നൽകാൻ ഇനി ആയുഷ്മാൻ ഖുറാന

DONT MISS
Top