2020 ഐപിഎൽ ഗാനം കോപ്പിയടിച്ചതെന്ന് ആരോപണം; ‘ആയേഗാ ഹം വാപസ്’ വിവാദത്തിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2020 ഐ.പി.എല്ലിന്റെ ഔദ്യോഗിക ഗാനം കോപ്പിയടിച്ചതെന്ന് ആരോപണം. സെപ്റ്റംബർ ആറിന് റിലീസ് ചെയ്ത ‘ആയേഗാ ഹം വാപസ്’ എന്ന ഗാനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 2017ൽ താൻ പുറത്തിറക്കിയ ‘ദേഖോ കോൻ ആയാ വാപസ്’ എന്ന ഗാനത്തിൽ നിന്നും കോപ്പിയടിച്ചതാണ് ഐപിൽ  ഗാനം എന്ന് ആരോപിച്ച് പ്രശസ്ത റാപ്പർ ആയ കൃഷ്ണ (KR$NA) രംഗത്തുവന്നു. കോപ്പിയടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്പെറ്റംബർ 19 നു അബുദാബിയിലാണ് ഈ വർഷത്തെ ഐ പി എൽ മത്സരങ്ങൾ തുടങ്ങുക. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും ആണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

കൊറോണ മഹാമാരിയുടെ കഷ്ടതകൾക്ക് നടുവിലും തങ്ങളുടെ ഇഷ്ട ടീമുകൾ വീണ്ടും ജേഴ്സിയണിയുന്നത് കണ്ട് ആരാധകർ സന്തോഷം പങ്കുവെക്കുന്നതും ‘നാം തിരികെവരും’ എന്ന് ആശ പ്രകടിപ്പിക്കുന്നതുമാണ് ഒന്നര മിനുട്ട് ദൈർഖ്യമുള്ള വീഡിയോ.

ഗാനം റിലീസ് ചെയ്‌ത ഉടൻ തന്നെ റാപ്പർ കൃഷ്ണ രംഗത്തെത്തിയിരുന്നു. “ക്രെഡിറ്റ് രേഖപ്പെടുത്താതെ എന്റെ ‘ദേഖ് കോൻ ആയ വാപസ്’ എന്ന ഗാനം കോപ്പിയടിച്ച് ഈ വർഷത്തെ ഐപിഎൽ ഗാനം ‘ആയേഗാ ഹാം വാപസ്’ നിർമിച്ചിരിക്കുന്നു,” എന്ന് കൃഷ്ണ ട്വീറ്റ് ചെയ്തു.

ഐപിഎൽ ഗാനം കമ്മീഷൻ ചെയ്ത ഡിസ്‌നി ഹോട്സ്റ്റാറിനെതിരെ വിഷയത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും കൃഷ്ണ കൂട്ടിച്ചേർത്തു.

എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച് ഐപിഎൽ ഗാനം ചിട്ടപ്പെടുത്തിയ പ്രണവ് അജയ്‌റാവു മൽപേ രംഗത്തെത്തി. ഗാനം തന്റെ ഒറിജിനൽ വർക്ക് ആണെന്നും മ്യൂസിക് കമ്പോസേർസ്  അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാക്ഷ്യപത്രം തന്റെ പക്കൽ ഉണ്ടെന്നും മൽപേ പറഞ്ഞു.

DONT MISS
Top