ലോകകപ്പ് യോഗ്യതയ്ക്ക് മെസ്സിയിറങ്ങും; ലാറ്റിനമേരിക്കല്‍ ഫെഡറേഷന്‍ വിലക്ക് നീങ്ങി

ദേശീയ ടീമില്‍ കളിക്കുന്നതിന് മെസ്സിയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങി. ഒക്ടോബറില്‍ നടക്കുന്ന രണ്ട് ലോകകപ്പ് യോഗ്യതാമത്സരങ്ങളിലും മെസ്സിക്ക് കളിക്കാമെന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ ലാറ്റിനമേരിക്കന്‍ ഫെഡറേഷനായ കോണ്‍മെബോള്‍ എക്‌സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തി. വിലക്ക് കാലാവധി കഴിഞ്ഞതിനേത്തുടര്‍ന്ന് മെസ്സിയ്ക്ക് ദേശീയ ടീമില്‍ കളിക്കാമെന്ന് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍ അറിയിക്കുകയായിരുന്നു.

ഒരു കോംപറ്റീഷന്‍ മത്സരത്തില്‍ നിന്ന് കൂടി മെസ്സി മാറി നില്‍ക്കണമെന്ന നിലപാടാണ് എഎഫ്എയുമായി നടത്തിയ ചര്‍ച്ചയില്‍ ഫെഡറേഷന്‍ തിരുത്തിയത്. ഇതോടെ അടുത്ത മാസം ഇക്വഡോര്‍, ബൊളീവിയ ടീമുകളുമായി ലോകകപ്പ് യോഗ്യതയ്ക്ക് വേണ്ടി മത്സരിക്കുന്ന ആല്‍ബിസെലസ്റ്റകള്‍ക്ക് മെസ്സി തന്നെ നേതൃത്വം നല്‍കുമെന്ന് ഉറപ്പായി.

Also Read: സെറീനയുടെ 24-ാം ഗ്രാന്‍സ്ലാം റെക്കോഡ് ഇനിയുമകലെ; വീണത് അസരെങ്കയുടെ തിരിച്ചുവരവില്‍

കോപ്പ അമേരിക്ക സെമി ഫൈനലില്‍ ചിലിക്കെതിരെ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതിനേത്തുടര്‍ന്നാണ് മെസ്സിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. മത്സരത്തിന് പിന്നാലെ ലാറ്റിനമേരിക്കന്‍ ഫെഡറേഷനെ മെസ്സി കടന്നാക്രമിച്ചിരുന്നു. കോണ്‍മെബോള്‍ പക്ഷപാതിത്വം കാണിക്കുകയാണെന്നും റഫറിമാര്‍ മോശമാണെന്നും സംഘാടകര്‍ക്ക് ബ്രസീല്‍ അനുകൂല നിലപാടാണെന്നും അര്‍ജന്‍ീനിയന്‍ നായകന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

Also Read: ദുബായില്‍ നിന്ന് മടങ്ങുമ്പോള്‍ സ്റ്റോര്‍ കീപ്പര്‍; ആസിഫിന്റെ മാസ് റീ എന്‍ട്രി ഐപിഎല്‍ താരമായി

DONT MISS
Top