സെറീനയുടെ 24-ാം ഗ്രാന്‍സ്ലാം റെക്കോഡ് ഇനിയുമകലെ; വീണത് അസരെങ്കയുടെ തിരിച്ചുവരവില്‍

യുഎസ് ഓപ്പണ്‍ ടെന്നീസ് മുന്‍ ചാംമ്പ്യന്‍ സെറീന വില്ല്യംസ് പുറത്തായി. സെമിയില്‍ വിക്ടോറിയ അസരെന്‍ങ്കയാണ് 1-6, 6-3, 6-3ന് സെറീനയെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു സെറീനയുടെ തോല്‍വി. മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് അവസാന രണ്ട് സെറ്റിലും സെറീനയെ തിരിച്ചടിച്ചു.

ഈ വര്‍ഷം സ്വന്തം മണ്ണില്‍ 24-ാമത് ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടാനുള്ള അവസരമാണ് സെറീനക്ക് നഷ്ടമായത്.

2012ലും 2013ലും സെറീനയോട് പരാജയപ്പെട്ട ബെലാറഷ്യന്‍ താരം അസരെങ്കയാണ് ശനിയാഴ്ച ഫൈനലില്‍ നവോമി ഒസാക്കയെ നേരിടുന്നത്. 18ലെ യുഎസ് ഓപ്പണ്‍ ചാംമ്പ്യനാണ് ഒസരെങ്ക. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ അസരങ്കയുടെ ആദ്യ ഗ്രാന്‍സ്ലാം സെമിഫൈനലായിരുന്നു ഇത്. ഒപ്പം താരത്തിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ ഫൈനലും. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും തോല്‍ക്കാതെയാണ് ബ്രാഡി തന്റെ ആദ്യ ഗ്രാന്‍സ്ലാം സെമിയിലെത്തുന്നത്.

Also Read: സംസ്ഥാനത്തെ തദ്ദേശ-ഉപ തെരഞ്ഞെടുപ്പുകള്‍ സര്‍വകക്ഷി യോഗത്തിന്റെ നിര്‍ദേശമനുസരിച്ച്: ടിക്കാറാം മീണ

DONT MISS
Top