സംസ്ഥാനത്തെ തദ്ദേശ-ഉപ തെരഞ്ഞെടുപ്പുകള്‍ സര്‍വകക്ഷി യോഗത്തിന്റെ നിര്‍ദേശമനുസരിച്ച്: ടിക്കാറാം മീണ

ഉപതെരഞ്ഞെടുപ്പ് ഇപ്പോൾ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായം എന്ന് കേരളത്തിന്റെ മുഖ്യ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടിക്കാറാം മീണ. ഈ നിർദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ മുൻകൂട്ടി അറിയിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ-ഉപ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച തീരുമാനത്തിനായി സർവകക്ഷി യോഗം ചേരുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവിയോട് ടിക്കാറാം മീണയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് കേരള സർക്കാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നതിലും ഉചിതം സർവക്ഷി യോഗത്തിന്റെ തീരുമാനം ആയിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഉപതെരഞ്ഞെടുപ്പ് വേണ്ട എന്ന സമവായത്തിലേക്കാണ് സർവ കക്ഷിയോഗം എത്തിച്ചേരുന്നതെങ്കിൽ ആ തീരുമാനം കമ്മീഷൻ തീർച്ചയായും പരിഗണിച്ചേക്കും എന്നും ടിക്കാറാം മീണ അഭിപ്രായപ്പെട്ടു.

ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്നാൽ നാലോ അഞ്ചോ മാസം മാത്രമേ ഒരു എംഎൽഎക്ക് കിട്ടുകയുള്ളു. അതിനാൽ തന്റെ നിർദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും, അതിനു ശേഷം ചീഫ് സെക്രട്ടറിയെ കൊണ്ട് അതേകാര്യങ്ങൾ ആവർത്തിച്ചു കൊണ്ട് കത്തയപ്പിച്ചിട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: സ്വകാര്യ ബസ് സര്‍വീസുകള്‍ കനത്ത നഷ്ടത്തില്‍; വില്‍ക്കാനൊരുങ്ങി ഉടമകള്‍

ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ഉണ്ടാകാവുന്ന അനാവശ്യ ചെലവ് , കൊവിഡിന്റെ സാഹചര്യം, സാമൂഹിക അകലം പാലിക്കാനുള്ള ബുദ്ധിമുട്ടുകൾ, കനത്ത മഴ , ഉദ്യോഗസ്ഥരുടെ അഭാവം, മൂന്നോ നാലോ മാസം മാത്രം ലഭിക്കുന്ന പ്രവർത്തന കാലയളവ് എന്നിവയൊക്കെ നിർദ്ദേശങ്ങളിൽ ചൂണ്ടി കാട്ടിയിട്ടുണ്ട് എന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരളത്തിലെ 64 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പറ്റി കേന്ദ്രം തീരുമാനം എടുക്കുന്നതിനു മുൻപ് തനിക്ക് അഭിപ്രായം അറിയിക്കാൻ കഴിയുമെന്നും, എന്നാൽ ഒരിക്കൽ തീരുമാനം വന്നാൽ പിന്നെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതില്‍ പരിമിതികൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനം എടുത്തതിന്‌ ശേഷവും അഭിപ്രായം ചോദിച്ചാൽ താൻ വീണ്ടും നിലപാട് അറിയിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: 65 ലക്ഷം പേര്‍ക്ക് മെയ് മാസത്തില്‍ കൊവിഡ് വന്നുപോയിരിക്കാം; ഐസിഎംആറിന്റെ സിറോ സര്‍വ്വെ ഫലം ഇങ്ങനെ

DONT MISS
Top