‘ആരവങ്ങളില്ലാത്ത കൊവിഡ് കാലം’ ഊരകത്തെ ചെണ്ടവീട്ടില്‍ മൂകമായത് ഏറെപ്പേരുടെ പ്രതീക്ഷയുടെ മേളങ്ങള്‍

മേളങ്ങളും ആരവങ്ങളുമില്ലാതായിട്ട് മാസങ്ങളായി,

കൊവിഡിന്റെ വരവോടെ മേളക്കാരുടെ മാത്രമല്ല വാദ്യപകരണങ്ങളിലൂടെ ജീവിത മാര്‍ഗം കണ്ടെത്തുന്ന ഒരുപാട് പേരുടെ ജീവിതം കൂടിയാണ് പ്രതിസന്ധിയിലാക്കിയത്.

ചെണ്ടയും തപ്പും ഇലത്താളവുമൊക്കെ തേടി ഒട്ടേറെപേര്‍ എത്താറുണ്ടായിരുന്ന
തൃശ്ശൂര്‍ ഊരകം സ്വദേശി സുനിലിന്റെ ചെണ്ട വീട്ടില്‍ അഞ്ഞൂറോളം ചെണ്ടകളാണ് ഇപ്പോള്‍ മൂകമായി ഇരിക്കുന്നത്.

ലോക്ഡൗണിന് പിന്നാലെ മുകളില്‍ കയറ്റിവച്ചതാണ് ചെണ്ടകള്‍. ഉപയോഗിക്കാതെ ഏറെ നാള്‍ വെറുതെ ഇരുന്നതിനാല്‍ ഒട്ടുമിക്ക ചെണ്ടകളിലും പൂപ്പല്‍ പടര്‍ന്നു. പല ചെണ്ടകള്‍ക്കും കേടുപാടുകളും സംഭവിച്ചു. നീണ്ടകാലം ഉപയോഗിക്കാതെ ഇരുന്നതിനാല്‍ ഇവയെല്ലാം നേരെയാക്കാന്‍ ഇരട്ടിപ്പണവും സമയവും ചിലവാക്കണം. വായ്പയെടുത്തത് പോലും തിരിച്ചടക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും സുനില്‍ പറയുന്നു.

ചെണ്ടകളുടെ വില്‍പനയും വാടകക്ക് നല്‍കലും സജീവമായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി കൊവിഡ് വ്യാപിക്കുന്നതും ആഘോഷങ്ങള്‍ക്ക് കടിഞ്ഞാണ്‍ വരുന്നതും. ഉത്സവങ്ങള്‍ക്ക് പുറമേ സ്‌കൂള്‍ കലോത്സവം, ഓണാഘോഷ പരിപാടികള്‍ എന്നിവയും നിലച്ചതോടെ വാദ്യോപകരണങ്ങള്‍ക്ക് ആവശ്യക്കാരില്ലാതായി.

Also Read: മലയാള സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍; 2020ല്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 13 ചിത്രങ്ങള്‍

DONT MISS
Top