‘കമല ഹാരിസ് ആദ്യ വനിതാ പ്രസിഡന്റാകുന്നത് യുഎസിനെ അപമാനിക്കുന്നതിന് തുല്യം’: ഡോണൾഡ് ട്രംപ്

ഡോണാള്‍ഡ് ട്രംപ്‌

ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ കടന്നാക്രമിച്ചു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കമല ഹാരിസ് ആദ്യ വനിതാ പ്രസിഡന്റാകുന്നത് യുഎസിനെ അപമാനിക്കുന്നതിന് തുല്യമെന്നാണ് നോർത്ത് കരോലിനയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ യുഎസ് പ്രസിഡന്റ് പറഞ്ഞത്. “ആളുകൾക്ക് അവരെ ഇഷ്ടമല്ല”, എന്നു പറയാനും ട്രംപ് മടിച്ചില്ല.

‘വളരെ ലളിതമായി പറഞ്ഞാൽ, ബെയ്ഡൻ വിജയിച്ചാൽ, ചൈന വിജയിക്കും’, എന്ന് തുറന്നടിച്ച ട്രംപ്, ‘ലോകചരിത്രത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്ത ഒരു സാഹചര്യം നമുക്കുണ്ട്. എന്നാൽ ചൈന പ്ലേഗ് നമ്മുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ നമ്മൾ അത് (സമ്പദ്‌വ്യവസ്ഥ) തുറക്കുകയാണ്’, എന്നും സൂചിപ്പിച്ചു. ചൈനയും കലാപകാരികളും ബെയ്ഡനെ വിജയിപ്പിക്കാൻ ആഗ്രഹിക്കുന്നത്, ബെയ്ഡന്റെ നയങ്ങൾ അമേരിക്കയുടെ പതനത്തിന് കാരണമാകുമെന്ന് അവർക്കുറപ്പുള്ളതു കൊണ്ടാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

‘മത്സരത്തിൽ നിന്ന് ഒഴിവായിട്ടും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബെയ്ഡൻ കമലയെ തന്റെ പങ്കാളിയായി തിരഞ്ഞെടുത്തത് താല്പര്യമുളവാക്കുന്ന ഒരു സംഗതി’ ആണെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. നവംബർ മൂന്നിനാണ് അമേരിക്കയിൽ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

Also Read: സൂപ്പർ ഡ്രൈവറെ അനുകരിക്കാനെത്തിയവർ തോറ്റു മടങ്ങി; സ്ലാബ് അടച്ചു കെട്ടിയില്ലെങ്കിൽ ദുരന്തസാധ്യത എന്ന് മുരളി തുമ്മാരുകുടി

DONT MISS
Top