സൂപ്പർ ഡ്രൈവറെ അനുകരിക്കാനെത്തിയവർ തോറ്റു മടങ്ങി; സ്ലാബ് അടച്ചു കെട്ടിയില്ലെങ്കിൽ ദുരന്തസാധ്യത എന്ന് മുരളി തുമ്മാരുകുടി

വണ്ടിയേക്കാള്‍ വലുപ്പം കുറഞ്ഞ സ്ലാബില്‍ ഇന്നോവ പാര്‍ക്ക് ചെയ്ത പി കെ ബിജുവായിരുന്നു കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ അടക്കം താരമായത്. മണിക്കൂറുകൾ മാറി വരുമ്പോൾ അതേ സ്ഥലത്തു അതേ പോലെ മറ്റൊരു വണ്ടി പാർക്ക് ചെയ്യാൻ ശ്രെമിച്ചു കുടുങ്ങി പോയ മറ്റൊരു ഡ്രൈവറും വണ്ടിയുമാണ് ഇന്ന് വാർത്തകളിൽ നിറയുന്നത്.

സെഡാൻ വിഭാഗത്തിൽ പെടുന്ന ഒരു കാറാണ് ഇത്തവണ അതേ സ്ഥലത്തു പാർക്കിങ്ങായിനായി ശ്രെമിക്കുന്നത്. ഡ്രൈവറെ കൂടാതെ സഹായികളും കൂടെയുണ്ടെങ്കിലും ശ്രമം വിഫലമാകുന്നതായാണ് വീഡിയോയിൽ കാണുന്നത്. സാഹസിക ശ്രമം നേരിൽ കാണാനും ഫോണിൽ പകർത്താനുമായി ചെറിയൊരു ജനക്കൂട്ടത്തെയും ദൃശ്യങ്ങളിൽ കാണാം.

മൂന്ന് വശവും കുഴിയുള്ള സ്ഥലത്താണ് അണുവിട തെറ്റാതെ ബിജു റിസ്‌കി പാര്‍ക്കിങ്ങ് നടത്തിയത്. ബിജു വണ്ടി എടുക്കുന്ന വീഡിയോ പകര്‍ത്തിയത് ഭാര്യയും മക്കളും ചേര്‍ന്നാണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായ ശേഷമാണ് ബിജു കാര്യമറിയുന്നത്.

വാഹന പ്രേമികളും അല്ലാത്തവരും മാനന്ത വാടിക്കാരനായ പി കെ ബിജുവിനെ ആരാധനയോടെ കണ്ടുനിന്നു. അദ്ദേഹത്തിന്റെ കഴിവിനെ നിർലോഭം വാഴ്ത്തി. നവ മാധ്യമങ്ങൾക്കു ശേഷം ദേശീയ മാധ്യമങ്ങളും വൈറലായ ആ വീഡിയോയും, അദ്ദേഹത്തിന്റെ അഭിമുഖവും സംഘടിപ്പിച്ചു.

എന്നാൽ ഇതേ വിഷയത്തിൽ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി ഫേസ്ബുക്കിലൂടെ പങ്കു വെച്ച ‘ഒരു നല്ല ഡ്രൈവറെ അനുകരിക്കുന്പോൾ…’ എന്ന കുറിപ്പ് ലക്ഷകണക്കിന് വായനക്കാരിലേക്കാണ് എത്തിയത്. ഡ്രൈവറുടെ പാരലൽ പാർക്കിങ്ങ് സ്കില്ലും വാഹനത്തിന്റെ വലുപ്പത്തെപ്പറ്റിയുള്ള ജഡ്ജ്‌മെന്റും അതിശയകരമാണ് എന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ , ഒരു സുരക്ഷാ വിദഗ്ദ്ധൻ എന്ന നിലയിൽ രണ്ടു കാര്യങ്ങൾ പറയാതെ വയ്യെന്ന് പറഞ്ഞാണ് അദ്ദേഹം തുടരുന്നത്.

1. ഒരു കാറിനെ സുരക്ഷിതമായി പാർക്ക് ചെയ്യുന്ന രീതിയല്ല നമ്മൾ കാണുന്നത്. അപകടത്തിൽ നിന്നും ഒരു സെക്കൻഡ് പോലും ദൂരമില്ല. ഇവിടെയാണ് അദ്ദേഹം സ്ഥിരമായി പാർക്ക് ചെയ്യുന്നതെങ്കിൽ ഇന്നല്ലെങ്കിൽ നാളെ വാഹനം കനാലിൽ വീണുപോകുമെന്നതിൽ സംശയമില്ല. ആളുകളുടെ പ്രോത്സാഹനത്താൽ കൂടുതൽ ചെയ്താൽ ദുരന്ത സാധ്യത കൂടും, അത് തന്നെ.
2. ഇദ്ദേഹത്തെപ്പോലെ സൂപ്പർ എക്സ്പെർട്ട് ആയ ഒരാൾ പാർക്ക് ചെയ്യുന്നത് കണ്ട് മറ്റുളളവർ ഇവിടെയോ ഇതുപോലെ ഇടുങ്ങിയ സഥലങ്ങളിലോ വീഡിയോ വൈറൽ ആക്കാൻ വേണ്ടി പാർക്ക് ചെയ്യാൻ തുടങ്ങിയാൽ വേറെ അപകടങ്ങളും നാം കാണും.
അതുകൊണ്ട് കാണിച്ചതൊക്കെ കാണിച്ചു, നന്നായി. ഇനി ആ പാർക്കിങ്ങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത്.
പറഞ്ഞില്ലെന്ന് വേണ്ട. ഞാൻ പറഞ്ഞാൽ എന്താണ് പിന്നെ സംഭവിക്കുക എന്ന് സംശയമുള്ളവർ ഇവിടെ സ്ഥിരമായുള്ളവരോട് ചോദിച്ചാൽ മതി !!

ഒരു നല്ല ഡ്രൈവറെ അനുകരിക്കുന്പോൾ… ഒരു കാറിന് ശരിക്ക് കടന്നുപോകാൻ പോലും സ്ഥലമില്ലാത്ത ഒരിടത്ത് വാഹനം കൃത്യമായി…

Muralee Thummarukudy द्वारा इस दिन पोस्ट की गई मंगलवार, 8 सितंबर 2020

DONT MISS
Top