ചവറയില്‍ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നു; പാര്‍ട്ടി അംഗം തന്നെ സ്ഥാനാര്‍ഥി ആകണമെന്ന നിലപാടില്‍ നേതൃത്വം

കൊല്ലം ചവറയിലെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നു.പാര്‍ട്ടി അംഗം തന്നെ സ്ഥാനാര്‍ഥി ആകണമെന്ന നിലപാടാണ് പ്രാദേശിക നേതൃത്വത്തിനുളളത്. തിരുവനന്തപുരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഷിബു ബേബി ചവറയില്‍ സജീവമാകും.

യുഡിഎഫ് സ്ഥാനാര്‍ഥി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം ഇതുവരെ നടന്നിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ നിന്നും പിന്‍മാറാനും പ്രദേശിക നേതൃത്വം തയ്യാറല്ല. അതേ സമയം വിജയ സാധ്യത മാത്രം മുന്നില്‍ കണ്ടാണ് സിപിഎം സ്റ്റേറ്റ് സെന്റര്‍ കാര്യങ്ങള്‍ വിലയിരുത്തുന്നത്. എന്നാല്‍ വിജയ സാധ്യത മാത്രം പരിഗണിച്ച് പുറത്ത് നിന്നും സ്ഥാനാര്‍ഥിയെ ഇറക്കിയാല്‍ കാല് വാരപ്പെടുമോ എന്ന സംശയവും നേതൃത്വത്തിനുണ്ട്. അതു കൊണ്ട് സൂക്ഷ്മമായ വിലയിരുത്തലിന് ശേഷം മാത്രമെ സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കു.

യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ തിരുവനന്തപുരത്ത് തുടരും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള വിലയിരുത്തലുകള്‍ യുഡിഎഫ് നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച ചെയ്യുകയും മണ്ഡലത്തില്‍ സജീവമാകുകയും ചെയ്യും.

Also Read; സ്വര്‍ണക്കടക്ക്, ഹവാല, കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

DONT MISS
Top