മയക്കുമരുന്ന് കേസ് പ്രതി നിയാസിന്റെ സിനിമാബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍; നിയാസ് ടൊവിനോ ചിത്രത്തിലെ വില്ലന്‍

ബംഗളൂരു മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് പിടിയിലായ നിയാസിന് മലയാള സിനിമയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. സിനിമാമേഖലയില്‍ നിരവധിപേരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന മുഹമ്മദ് നിയാസ് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ടൊവിനോ തോമസ് നായകനായ കല്‍ക്കി എന്ന ചിത്രത്തില്‍ നിയാസ് ഒരു നെഗറ്റീവ് റോളില്‍ എത്തിയിരുന്നു. ടൊവിനോ തോമസിന് ഒപ്പം നില്‍ക്കുന്ന ചിത്രം നിയാസ് ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. നടി സജ്ജന ഗില്‍റാണിയുമായും നിയാസിന് അടുത്ത ബന്ധമുണ്ടന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എറണാകുളം സ്വദേശിയായ നിയാസ് അഞ്ച് വര്‍ഷമായി ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കി വരികയാണ്.

അതേസമയം ‌കേസുമായി ബന്ധപ്പെട്ട് കന്നട സിനിമാതാരം സഞ്ജന ഗല്‍റാണിയെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നടി രാഗിണി ദ്വിവേദിയുടെ അറസ്റ്റിന് പിന്നാലെ കേസന്വേഷണം സിനിമാതാരങ്ങളിലേക്ക് നീളുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നലെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം സഞ്ജനയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് താരം തയ്യാറാകാത്തതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സഞ്ജനയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന തുടരുകയാണ്. മൂന്നുമണിക്കൂറുകള്‍ക്ക് മുന്‍പാണ് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് മുന്‍പ് പിടിയിലായ ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം സഞ്ജനയ്ക്കും രാഗിണിക്കും നേരെ നീണ്ടത്. കേസില്‍ മുന്‍പ് രാഗിണിയുടെ സുഹൃത്തായ രവിശങ്കര്‍ പൊലീസ് പിടിയിലായിരുന്നു.

Also Read:- “ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാലഭാസ്‌കര്‍ കരഞ്ഞുപറഞ്ഞിരുന്നു, ഷോയ്ക്കിടയില്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ വിങ്ങിയിട്ടുണ്ട്”; ബാലുവിന്റെ കസിന്‍ പ്രിയ വേണുഗോപാല്‍

DONT MISS
Top