ബംഗളൂരു മയക്കുമരുന്ന്‌കേസ്: കന്നട സിനിമാതാരം സഞ്ജന ഗല്‍റാണി കസ്റ്റഡിയില്‍

ബംഗളൂരു മയക്കുമരുന്ന്‌കേസുമായി ബന്ധപ്പെട്ട് കന്നട സിനിമാതാരം സഞ്ജന ഗല്‍റാണി കസ്റ്റഡിയില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് സഞ്ജനയെ കസ്റ്റഡിയിലെടുത്തത്. നടി രാഗിണി ദ്വിവേദിയുടെ അറസ്റ്റിന് പിന്നാലെ കേസന്വേഷണം സിനിമാതാരങ്ങളിലേക്ക് നീളുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നലെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം സഞ്ജനയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് താരം തയ്യാറാകാത്തതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സഞ്ജനയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന തുടരുകയാണ്. മൂന്നുമണിക്കൂറുകള്‍ക്ക് മുന്‍പാണ് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് മുന്‍പ് പിടിയിലായ ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം സഞ്ജനയ്ക്കും രാഗിണിക്കും നേരെ നീണ്ടത്. കേസില്‍ മുന്‍പ് രാഗിണിയുടെ സുഹൃത്തായ രവിശങ്കര്‍ പൊലീസ് പിടിയിലായിരുന്നു.

Also Read:- “ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാലഭാസ്‌കര്‍ കരഞ്ഞുപറഞ്ഞിരുന്നു, ഷോയ്ക്കിടയില്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ വിങ്ങിയിട്ടുണ്ട്”; ബാലുവിന്റെ കസിന്‍ പ്രിയ വേണുഗോപാല്‍

DONT MISS
Top