കൊവിഡ് പ്രതിരോധ വാക്‌സിന്‍ ‘സ്പുട്‌നിക് 5’ റഷ്യയില്‍ ഈ ആഴ്ച്ചയില്‍ തന്നെ വിതരണം തുടങ്ങും

മോസ്‌കോ: ഈ ആഴ്ച തന്നെ സ്പുട്‌നിക് 5 ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി റഷ്യ. ലോകത്തെ ആദ്യ കൊവിഡ് പ്രതിരോധ വാക്‌സിനാണ് റഷ്യയുടെ സ്പുട്‌നിക് 5. പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതായി പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

മതിയായ പരീക്ഷണങ്ങള്‍ നടത്താതെയാണ് റഷ്യയുടെ വാക്‌സിന്‍ പുറത്തിറങ്ങുന്നത് എന്ന് വിദഗ്ദ്ധാഭിപ്രായം ഉണ്ടെങ്കിലും സെപ്തംബര്‍ 13നു ശേഷം വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും എന്നാണ് റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സ് നല്‍കുന്ന വിവരം.

Also read: സ്വാതന്ത്ര്യപോരാളി നിഘണ്ടു: വാഗണ്‍ ട്രാജഡി മാത്രമല്ല, പുന്നപ്ര വയലാര്‍ രക്തസാക്ഷികളേയും കേന്ദ്രം വെട്ടുന്നു

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കാവും ആദ്യം മരുന്ന് നല്‍കുക. രണ്ട് ഘട്ടങ്ങളിലായി നടന്ന മരുന്ന് പരീക്ഷണത്തില്‍ പുടിന്റെ മകള്‍ ഉള്‍പ്പെടെ 112 പേരാണ് പങ്കെടുത്തിരുന്നത്. കുത്തിവെപ്പ് എടുത്തവര്‍ രോഗപ്രതിരോധ ശേഷി പ്രകടിപ്പിച്ചെന്നും, ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും റഷ്യന്‍ ശാസ്ത്രജ്ഞര്‍ ചൂണ്ടികാട്ടുന്നു.

സ്പുട്നിക് 5 വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഇന്ത്യയടക്കം സൗദി അറേബ്യ, യുഎഇ, ഫിലിപ്പൈന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ മാസം തുടങ്ങുമെന്നും വാര്‍ത്തയുണ്ട്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സിഇഒ ദിമിത്രിവ് ആണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ പ്രാദേശികമായി വാക്സിന്‍ ലഭ്യമാക്കാനും റഷ്യയുമായി ചര്‍ച്ചകള്‍ നടക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: വ്യാജ ട്വീറ്റുകള്‍ ഉപയോഗിച്ച് ദുഷ്പ്രചാരണം: ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ കടുത്ത ഭാഷയുമായി ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമി

DONT MISS
Top