സുരാജിന്റെ ‘റോയ്’ എറണാകുളത്ത് ചിത്രീകരണമാരംഭിച്ചു

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘റോയ്’യുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. സുനില്‍ ഇബ്രാഹിമാണ് ചിത്രത്തിന് കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്.

നെട്ടൂരാന്‍ ഫിലിംസിന്റയും, ഹിപ്പോ പ്രൈം മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ സജീഷ് മഞ്ചേരിയും സനൂബ് കെ യൂസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പിആര്‍ സംഗീതം നല്‍കുന്നു.

രേഷ്മ ഷേണായി, ജെനി പളളത്ത്, ജിന്‍സ് ഭാസ്‌ക്കര്‍, ഇര്‍ഷാദ്, വിജീഷ് വിജയന്‍, ബോബന്‍ സാമുവല്‍, ശ്രിത ശിവദാസ്, അഞ്ചു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Also Read; ‘അര്‍ച്ചന 31 നോട്ട് ഔട്ട്’: പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

DONT MISS
Top