മികച്ച അധ്യാപകനുളള പുരസ്‌കാരം മുജീബ് മാഷിന്: കൊവിഡ് കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടികള്‍ക്ക് ഇരട്ടി മധുരവുമായി മതിലകം സെന്റ് ജോസഫ് സ്‌കൂള്‍

പ്രതിസന്ധിയുടെ കൊവിഡ് കാലത്ത്, ക്ലാസ്സ്മുറികളില്‍ നിന്നും ഓണ്‍ലൈനിലേക്ക് പഠനം മാറിയപ്പോള്‍ അധ്യാപനം കൂടിയാണ് പരീക്ഷിക്കപ്പെട്ടത്. ഇതിനിടെയിലാണ് ഇത്തവണത്തെ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹനായത് തൃശൂര്‍ മതിലകം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്രധാനധ്യാപകനായ മുജീബ് മാസ്റ്ററാണ്.

ഓണവധി കഴിഞ്ഞ് ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് തിരിച്ചെത്തുന്ന തൃശൂര്‍ മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും കാത്ത് ഈ സന്തോഷ വാര്‍ത്തയാണുളളത്. ഇത്തവണത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അവരുടെ പ്രിയപ്പെട്ട മുജീബ് മാഷിനാണ്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പഠനത്തില്‍ സ്മാര്‍ട്ടാക്കാന്‍ മുജീബ് മാസ്റ്റര്‍ കാണിച്ച മിടുക്കും, പാഠ്യപാഠ്യേതര വിഷയങ്ങളില്‍ സ്‌കൂള്‍ നേടിയ മികവുമാണ് അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഈ നേട്ടം തികച്ചും അപ്രതീക്ഷിതമായിരുന്നു എന്നാണ് മുജീബ് മാസ്റ്റര്‍ പ്രതികരിച്ചത്.

മുജീബ് മാസ്റ്റര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ നൂതന പദ്ധതികള്‍ സ്‌കൂളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചിട്ടുളളത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയമാണ് സ്‌കൂളിനു ലഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ എസ്എസ്എല്‍സി പരീക്ഷക്കിരുത്തി വിജയിപ്പിച്ച വിദ്യാലയം എന്ന ബഹുമതി കൂടി ഈ സ്‌കൂളിനുണ്ട്.

Also Read; സിബി മലയില്‍- രഞ്ജിത്ത് ടീം ആസിഫ് അലി ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൈ കോര്‍ക്കുന്നു

DONT MISS
Top