‘വാഹന വിപണി നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതം’; വര്‍ഷങ്ങളോളം പ്രതിഫലിക്കുമെന്ന് മാരുതി സുസുക്കി എംഡി

മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത കാലത്തിലൂടെയാണ് രാജ്യത്തെ വാഹനി വിപണി കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് മാരുതി സുസുക്കി എംഡിയും സിഇഒയുമായ കെനിച്ചി ആയുക്കവ. ജിഎസ്ടി ഇളവ് അനുവദിച്ചും നയങ്ങളില്‍ മാറ്റം വരുത്തിയുമുള്ള സര്‍ക്കാരിന്റെ പിന്തുണ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

വാഹന വിപണിയെ തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. കൊവിഡ് മഹാമാരിയും സാമ്പത്തിക മാന്ദ്യവും വിപണിയെ ഒരുപോലെ ഞെരുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഓഗസ്റ്റില്‍ പേരിന് മാത്രം പ്രവര്‍ത്തനങ്ങളിലേക്ക് ഞങ്ങള്‍ മടങ്ങിയെത്തി കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ പ്രകടനം കാഴ്ചവെക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും വിപണിയെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നില്ല. 15 മുതല്‍ 25 ശതമാനം വരെ വളര്‍ച്ചയിടിവില്‍ എത്തിയിരുന്നു. ഈ നെഗറ്റീവ് ഗ്രോത്ത് വര്‍ഷങ്ങളോളം പ്രതിഫലിക്കും’, ആയുക്കവ പറഞ്ഞു.

Also Read: ആന്റണിയുടെ മകളുടെ വിവാഹ നിശ്ചയം; ആതിഥേയനായി മോഹന്‍ലാല്‍, വീഡിയോ കാണാം

ലോകത്തൊട്ടാകെ കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ വെന്റിലേറ്ററുകളും പിപിഇ കിറ്റുകളും തയ്യാറായാക്കാനും ടെസ്റ്റിങ് കിറ്റുകള്‍ ഇറക്കുമതി ചെയ്യാനും വാഹനി വിപണയിലെ പ്രമുഖര്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top